Mangal Gochar 2023: ചൊവ്വയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത സൗഭാഗ്യം!

Sun, 26 Feb 2023-12:00 am,

Mangal Gochar 2023: മാർച്ച് 13 ന് ചൊവ്വ ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. അതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാണപ്പെടുമെങ്കിലും ഈ 3 രാശിക്കാർക്ക് വൻ അഭിവൃദ്ധി നൽകും. 

കന്നി (Virgo): ചൊവ്വയുടെ രാശിമാറ്റം കന്നി രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ചൊവ്വ ഈ രാശിക്കാരുടെ കർമ്മ മേഖലയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തിൽ തൊഴിലില്ലാത്തവർക്ക് ഈ സമയം ഒരു പുതിയ തൊഴിൽ ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് ഈ കാലയളവിൽ വിജയം നേടാൻ കഴിയും.

തുലാം (Libra): ചൊവ്വയുടെ രാശിമാറ്റം തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും.  ചൊവ്വ നിങ്ങളുടെ രാശിയിലെ ഭാഗ്യസ്ഥാനത്താണ് പ്രവേശിക്കുന്നത് അതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ കഴിയും. വിദേശത്ത് പോയി പഠിക്കാനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹവും ഈ സമയം സാധിക്കും.  ഈ സമയം മുടങ്ങിക്കിടന്ന പല കാര്യങ്ങളും നടക്കും. കോടതി വ്യവഹാരങ്ങളിൽ വിജയം ലഭിക്കും.

 

ഇടവം (Taurus):  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്കും ചൊവ്വയുടെ സംക്രമം അനുകൂലമായിരിക്കും. ഈ സംക്രമണം ഇടവ രാശിക്കാരുടെ രണ്ടാം ഭവനത്തിലാണ് സംഭവിക്കുന്നത്. ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളിൽ പുതിയ അവസരങ്ങൾ കണ്ടെത്താനാകും. ബിസിനസ്സിൽ പുരോഗതി, നിക്ഷേപങ്ങളിൽ ഗുണമുണ്ടാകും.  വ്യവസായികൾക്ക് കടം നൽകിയ പണം തിരികെ ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link