Egg: മുട്ടയുടെ കൂടെ ഈ 5 ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്; പണി കിട്ടും...!
മുട്ടയിലെ കോളിൻ എന്ന പദാർത്ഥം നാഡീവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും തലച്ചോറിന് ഊർജം പകരുകയും ചെയ്യുന്നു. ഇതിൽ വിറ്റാമിൻ ഡി, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളാണ്. കൂടാതെ മുട്ടയിലെ ല്യൂട്ടിൻ ഉൾപ്പെടെയുള്ള ചില കരോട്ടിൻ സമ്പന്നമായ സംയുക്തങ്ങൾ തിമിരത്തെ തടയുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുട്ടയുടെ കൂടെ ഇവ കഴിക്കരുത് : പുഴുങ്ങിയ മുട്ട നല്ല പ്രഭാതഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. ആളുകൾ പലപ്പോഴും രാവിലെ മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മുട്ടയിൽ ഗരം മസാലയും ഉപ്പും ചേർത്ത് കഴിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ ചിലർ നാരങ്ങ പിഴിഞ്ഞും കഴിക്കാറുണ്ട്. നിങ്ങൾക്കും ഈ ശീലമുണ്ടെങ്കിൽ ഇന്ന് തന്നെ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. മുട്ടയോടൊപ്പം നാരങ്ങ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തധമനികളെ ബാധിക്കുമെന്നും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
വാഴപ്പഴം : മുട്ടയുടെ കൂടെ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക. മുട്ട കഴിച്ച ശേഷം വാഴപ്പഴം കഴിക്കുന്നത് നല്ലതല്ല. ഇത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇത് കഴിക്കുന്നത് മലബന്ധം, അസിഡിറ്റി, കുടൽ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
പാൽ : മുട്ട കഴിച്ച ശേഷം പാൽ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ദഹനപ്രശ്നങ്ങൾക്കും ഛർദ്ദിക്കും കാരണമാകും. അതുപോലെ പലരും മുട്ട കഴിച്ചതിനു ശേഷം ചായയും കുടിക്കാറുണ്ട്, എന്നാൽ രണ്ടും ഒരുമിച്ച് കഴിക്കുന്നത് മലബന്ധത്തിന് വഴിവെയ്ക്കും.
മാംസം : ചിലർക്ക് മുട്ട കൊണ്ട് പാകം ചെയ്ത മാംസം കഴിക്കാൻ ഇഷ്ടമാണ്. രണ്ടിലും പ്രോട്ടീനും കൊഴുപ്പും കൂടുതലാണ്. ഇക്കാരണത്താൽ, ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് അലസത എന്ന പ്രശ്നത്തിലേക്ക് നയിക്കുന്നു.
ചീസ് : മുട്ടയിൽ പ്രോട്ടീൻ കൂടുതലാണെന്ന് എല്ലാവർക്കും അറിയാം. ചില ആളുകൾ ചീസ് ഉൽപ്പന്നങ്ങൾക്കൊപ്പം മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ, മുട്ടയോടൊപ്പം ചീസ് ഉൽപ്പന്നങ്ങൾ കഴിക്കുന്നത് അപകടകരമാണ്. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.