Home Remedies: ചർമ്മത്തിലെ വിവിധ അലർജികൾക്ക് വീട്ടിൽ തന്നെയുണ്ട് പരിഹാരം
ചർമ്മത്തിൽ അലർജിയുള്ള ഭാഗത്ത് തേൻ പുരട്ടുന്നത് നല്ലതാണ്. വീക്കം കുറയ്ക്കാനും ചർമ്മത്തിലെ വീക്കവും ചുവപ്പും കുറയ്ക്കാനും തേൻ സഹായിക്കും.
ചർമ്മത്തിലെ ചൊറിച്ചിലും വീക്കവും പരിഹരിക്കാൻ ഓട്സ് മികച്ചതാണ്. ഒരു കപ്പ് പ്ലെയിൻ ഓട്സ് പൊടിക്കുക. ഇതിൽ വെളിച്ചെണ്ണ കലർത്തി ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ ചൊറിച്ചിലും വീക്കവും കുറയ്ക്കും.
ചമോമൈൽ ടീ ചർമ്മത്തിന് അലർജിയിൽ നിന്ന് സംരക്ഷണം നൽകുന്നു. അൽപം ചമോമൈൽ ചായ വൃത്തിയുള്ള കോട്ടൺ തുണിയിൽ മുക്കി അലർജിയുള്ള ഭാഗത്ത് വയ്ക്കുന്നത് ഗുണം ചെയ്യും.
ചർമ്മത്തിലെ ചുവപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങളുള്ള പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി ഏജന്റാണ് കറ്റാർ വാഴ. ഇതിന്റെ ആന്റി മൈക്രോബയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അലർജി ഉൾപ്പെടെയുള്ള അവസ്ഥകളെ ഫലപ്രദമായി ചികിത്സിക്കുന്നു.
ഈ വീട്ടുവൈദ്യങ്ങൾ നേരിയതോ മിതമായതോ ആയ ചർമ്മ അലർജികൾക്ക് ഫലം ചെയ്യുമെങ്കിലും രോഗലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, ഇവ ചെയ്യുന്നതിന് മുമ്പ് അലർജിയുണ്ടോയെന്ന് ശ്രദ്ധിക്കണം. ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.