Emma Watson retiring from acting?: ,Harry Potter ലെ ആ ചുരുളൻ മുടിക്കാരി കുട്ടി അഭിനയം മതിയാക്കാൻ ഒരുങ്ങുന്നു?
ഹാരിക്കൊപ്പം(Harry Potter) എല്ലാ കുരുത്തക്കേടുകൾക്കും കൂടെ നിൽക്കുന്ന, തന്റെ മാജിക് സ്റ്റിക് കൊണ്ട് എതിരാളികളെ തകർക്കുന്ന അതേ ഹെർമോയിണി അഥവ എമ്മാ വാട്സൺ അഭിനയം മതിയാക്കുന്നുവെന്ന വാർത്തകളാണ് പ്രേക്ഷകരെ സങ്കടത്തിലാക്കിയത്. ഇംഗ്ലീഷ് ചലച്ചിത്ര നടിയും മോഡലുമായ എമ്മ വാട്സൺ. ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൊന്നായ ഹെർമോയിണി ഗ്രേഞ്ചറിന്റെ വേഷം അഭിനയിച്ച് ഇവർ ലോകശ്രദ്ധ നേടി.
കുട്ടിക്കാലത്ത് സ്കൂൾ നാടകങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള എമ്മ തന്റെ ഒൻപതാം വയസ്സിലാണ് ഹെമോയിണിയായി അഭിനയിച്ച് തുടങ്ങിയത്. 2001 മുതൽ 2010 വരെ ഇവർ ഏഴ് ഹാരിപോട്ടർ ചിത്രങ്ങളിൽ ഡാനിയേൽ റാഡ്ക്ലിഫ്ഫിനും റൂപെർട്ട് ഗ്രിനിനും ഒപ്പം അഭിനയിച്ചു. ഹാരിപോട്ടർ സീരിസിലെ എമ്മയുടെ അവസാന വേഷം ഹാരിപ്പോട്ടർ ആന്റ് ഡെത്ത്ലി ഹാലോസിന്റെ രണ്ടാം ഭാഗത്തിലാണ്
ഹാരിപോട്ടർ ചിത്രങ്ങളിലഭിനയിക്കുക വഴി ധാരാളം പുരസ്കാരങ്ങളും പത്ത് ദശലക്ഷം യൂറൊയും എമ്മ നേടിയിട്ടുണ്ട്. 2009ലാണ് എമ്മ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നത്.16ഒാളം സിനിമകളിലാണ് എമ്മ അഭിനയിച്ചിട്ടുള്ളത്.
എമ്മയുടെ അഭിനയം സംബന്ധിച്ച ഉയർന്ന ഗോസിപ്പുകൾ വെറുതേയാണെന്ന് എമ്മയുടെ മാനേജർ തന്നെ സമ്മതിച്ചിട്ടുണ്ട്. എമ്മ അഭിനയം മതിയിക്കായിട്ടില്ലെന്നും ഇത് വെറും അഭ്യൂഹമാണെന്നും അദ്ദേഹം അറിയിച്ചു. എമ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രമാണ് തൽക്കാലം നിർത്തുന്നതെന്നത്. എന്നാൽ എമ്മയുടെ പങ്കാളി ലിയോയുടെ ഒപ്പം കുടുംബ ജീവിതം ആരംഭിക്കാൻ പോവുകയാണെന്നാണ് ചില അഭ്യൂഹങ്ങൾ