Esha Gupta at Cannes 2023: സൂപ്പര്‍ ബോള്‍ഡ് ലുക്കില്‍ ഇഷ ഗുപ്ത!! കാൻ ഫെസ്റ്റിവല്‍ റെഡ് കാർപെറ്റ് ചിത്രങ്ങൾ വൈറല്‍

Wed, 17 May 2023-8:41 pm,

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ താരം തന്‍റെ സൂപ്പർ ഹൈ സ്ലിറ്റ് ഗൗൺ  ധരിച്ച് ബോള്‍ഡ് ലുക്കിലാണ് എത്തിയത്....!! ഫാഷൻ നിരൂപകരെ ഞെട്ടിക്കുന്ന വസ്ത്രധാരണ മായിരുന്നു തരത്തിന്‍റേത്!!

തന്‍റെ സെക്‌സി ഫാഷൻ സ്റ്റൈലുകളുടെ ജീവിക്കുന്ന തെളിവായ  ഇഷ ഗുപ്ത, റെഡ് കാർപെറ്റിലൂടെ നടന്നത് ആരാധകര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. 

76-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇഷാ ഗുപ്ത ധരിച്ച ഗൗണിനെക്കുറിച്ച് പറഞ്ഞാല്‍, സൂപ്പര്‍ ഹൈ സ്ലിറ്റ് ഒപ്പം ഡീപ്പ് നെക്ക് ലൈന്‍...!! പിങ്ക് നിറത്തിലുള്ള ഈ ഗൗണില്‍ താരം ഒരു അപ്സരസിനെപ്പോലെ കാണപ്പെട്ടു.  

 പിങ്ക് നിറത്തിലുള്ള ഗൗണില്‍ ആഡംബരമുള്ള ഒരു കോളറും കഴുത്തിൽ ചെറിയ ലേസ് പൂക്കളും വസ്ത്രധാരണത്തെ ഹൈലൈറ്റ് ചെയ്യാൻ സഹായിച്ചു.

റിസ്ക്, സെൻസേഷണൽ ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക് പേരുകേട്ട ഇഷ ഗുപ്ത, സൂപ്പര്‍ ഹൈ സ്ലിറ്റ് ഗൗണിൽ അതി ഗംഭീരമായി കാണപ്പെട്ടു. ഡിസൈനർ നിക്കോളാസ് ജെബ്രാനാണ് താരത്തിന്‍റെ റൊമാന്‍റിക് ഐവറി-പിങ്ക് ഗൗണിൽ ജന്നത്ത് 2 താരം ആരാധകരെ ഇളക്കി മറിച്ചു.   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link