ESIC Recruitment 2021 Notification: 6552 യുഡിസി, സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ 6552 സ്റ്റെനോഗ്രാഫർ, യുഡിസി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 മാർച്ച് 31 ആണ്.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ esic.nic.in ൽ ഓൺലൈനായി ആണ് ഒഴിവുകൾക്കായി അപേക്ഷിക്കേണ്ടത്. 6552 ഒഴിവുകൾ ഉള്ളതിൽ 6,306 ഒഴിവുകൾ അപ്പർ ഡിവിഷൻ ക്ലർക്കുകൾക്ക് വേണ്ടിയാണ്. ബാക്കിയുള്ള 246 ഒഴിവുകൾ സ്റ്റെനോഗ്രാഫറിന് വേണ്ടിയുള്ളതാണ്.
അർഹരായ ഉദ്യോഗാർഥികളിൽ നിന്ന് പരീക്ഷയിലൂടെയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് നേരിട്ടുള്ള ടെസ്റ്റുകളും നടത്തും.
സ്റ്റെനോഗ്രാഫർ പോസ്റ്റുകളിലേക്ക് പന്ത്രണ്ടാം ക്ലാസ്സോ തത്തുല്യമായ പരീക്ഷയോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പാസ്സായിട്ടുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യുഡിസി ക്ലർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
18 വയസ്സ് മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം.