Esther Anil: എസ്തറിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലാകുന്നു, ഒപ്പം മോശം കമന്റ്സും

Wed, 11 Aug 2021-2:17 pm,

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തർ കിടിലം അഭിനയമാണ് കാഴ്ചവച്ചത്. ബാക്കി കാസറ്റുകൾ എല്ലാം മറ്റു ഭാഷകളിൽ മാറിയപ്പോഴും അനുമോളെ എസ്തർ തന്നെയായിരുന്നു അവതരിപ്പിച്ചത്.

ദൃശ്യം ഒന്ന് ഇറങ്ങിയപ്പോൾ ഉള്ള എസ്തറിനെ അല്ല ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ എത്തിയപ്പോൾ കണ്ടത്. ഏഴ് വർഷം കൊണ്ട് എസ്തറിന് ഗംഭീര മാറ്റമാണ് സംഭവിച്ചത്. 

ഒരു നായികയാവാനുള്ള ലുക്കിലേക്ക് എസ്തർ മാറുകയും ചെയ്തു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ എസ്തർ ശരിക്കും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരിക്കുകയാണ് ഇപ്പോൾ.

 

എസ്തറിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റും കോസ്റ്റിയൂം ഡിസൈനറുമായ അരുൺ ദേവിന്റെ സ്‌റ്റൈലിങ്ങിൽ ഉള്ള വസ്ത്രങ്ങളിൽ കിടിലം ലുക്കിലാണ് എസ്തറിനെ കാണാൻ സാധിക്കുക. പളനിയപ്പൻ സുബ്രമണ്യം എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

ഇത് എസ്തർ തന്നെയാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല, നിങ്ങൾ എല്ലാ വിധത്തിലും സുന്ദരിയാണ്.. പക്ഷേ ആളുകൾ നിങ്ങളെ സ്നേഹിക്കാൻ വേണ്ടി ഇത്രയും എക്സ്പോഷർ ആവശ്യമില്ലെന്ന് തോന്നുന്നു, ഷക്കീലയെ ഓർമ്മ വന്നു, എന്നിങ്ങനെ ധാരാളം കമന്റുകൾ വന്നിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link