എന്താണ് ഹോളി? നിറങ്ങളുടെ ഉത്സവത്തെ കുറിച്ച്‍ അറിയേണ്ടതെല്ലാം
നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഹോളി വസന്തത്തിന്റെ വരവിനെ അറിയിച്ച് കൊണ്ട് ആഘോഷിക്കുന്ന ഉത്സവമാണ്.
പ്രധാനമായും രണ്ട് ദിവസങ്ങളിലായി ആണ് ഹോളി ആഘോഷിക്കുന്നത്. ഹോളിക ദഹൻ എന്നറിയപ്പെടുന്ന ആദ്യ ദിവസം ആളുകൾ വിറകും ചാണക വരളികളും കത്തിച്ച് കൊണ്ട് ആഘോഷിക്കും. രണ്ടാം ദിവസം ആളുകൾ പാട്ടും നൃത്തവുമായി തെരുവുകളിലേക്കെത്തും അവിടെ മധുരം കഴിച്ചും പരസ്പരം നിറങ്ങൾ തേയ്ച്ചും ആഘോഷിക്കും.
ഈ വർഷം മാർച്ച് 28നും മാർച്ച് 29 നുമാണ് ഹോളി ആഘോഷിക്കുന്നത്.
ഹോളി വസന്തത്തിന്റെ വരവറിയിക്കനാണ് ആഘോഷിക്കുന്നതെങ്കിലും അത് തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമാണ് കാണാറുണ്ട്. അത് കൂടാതെ സ്നേഹം, സന്തോഷം, നല്ല കാർഷിക വിളവ് ഇതിന്റെയൊക്കെ പ്രതീകമായും ആഘോഷിക്കാറുണ്ട്.