Juices for weight loss: ശരീരഭാരം കുറയ്ക്കാൻ ഇനി പട്ടിണി കിടക്കേണ്ട; ഈ ജ്യൂസുകൾ പതിവാക്കൂ....
ശരീരത്തില്‍ കലോറിയുടെ അളവ് കുറയ്ക്കാനും ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ഗ്രീൻ ടീ നല്ലതാണ്. ആന്റിഓക്സിഡന്റുളാൽ സമ്പന്നമായ ഗ്രീന്‍ ടീ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിച്ച് ഭാരം കുറയ്ക്കുന്നു.
ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നാരുകൾ വിശപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് ഗുണം ചെയ്യും.
വെള്ളവും നാരുകളും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തനിൽ കലോറി കുറവാണ്. നിർജ്ജലീകരണം ഒഴിവാക്കാനും ഇവ ഉത്തമം.
കലോറി വളരെ കുറവും വിറ്റമിൻ ഡി ധാരാളം അടങ്ങിയതുമായ പഴവർഗമാണ് കിവി. കൊഴുപ്പിനെ പുറന്തള്ളാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കിവി ജ്യൂസ് സഹായിക്കും.
എൻസൈമായ ബ്രോമെലൈനിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ സ്രോതസ്സാണ് പൈനാപ്പിൾ. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പൈനാപ്പിൾ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)