Shani Vakri: ശനി കൃപയാൽ ഇന്നുമുതൽ ഈ രാശിക്കാരുടെ തലവര തെളിയും, ലഭിക്കും ധനനേട്ടവും പുരോഗതിയും!

Tue, 29 Aug 2023-8:00 pm,

ജ്യോതിഷത്തിൽ ശനിയെ ആയുസ്, ദുഃഖം, രോഗം, വേദന, ശാസ്ത്രം, സാങ്കേതികവിദ്യ, ഇരുമ്പ്, ധാതു എണ്ണ, അധ്വാനം മുതലായവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.

അതുകൊണ്ടാണ് ശനിയുടെ സ്ഥാനത്തെ ഒരു ചെറിയ മാറ്റം പോലും വലിയ പ്രഭാവം സൃഷ്ടിക്കുന്നത്. 2023 ജൂൺ 17 മുതൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി. എങ്കിലും ഇന്നുമുതൽ അതായത് ആഗസ്റ്റ് 29 മുതൽ ശനി അതിന്റെ വക്രഗതിയിൽ കൂടുതൽ ശക്തി പ്രാപിക്കും.

ശക്തിയോടെ പര്യടനം നടത്താൻ പോകുന്നു.ശനിയുടെ ശക്തി കൂടുന്നതിനനുസരിച്ച്, എല്ലാ രാശിക്കാരുടെ ജീവിതത്തിലും അതിന്റെ സ്വാധീനം വർദ്ധിക്കുമെങ്കിലും ഈ 4 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഇക്കൂട്ടർ ശനിയുടെ അനുഗ്രഹത്താൽ എല്ലാ മേഖലയിലും വിജയം കൈവരിക്കും. തൊഴിൽ, വ്യാപാര രംഗത്ത് പുരോഗതിയുണ്ടാകും. പണവും ബഹുമാനവും ലഭിക്കും. ഏതൊക്കെയാണ് ഈ ഭാഗ്യ രാശികൾ എന്നറിയാം...

ഇടവം (Taurus): ശനി ശക്തനായതിനു ശേഷമുള്ള വക്രഗതിയിലെ ചലനം ഇടവ രാശിക്കാരുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾ കൊണ്ടുവരും. ഇവർക്ക് എല്ലാ ജോലികളിലും ഭാഗ്യമുണ്ടാകും. ജോലിയിലായാലും ബിസിനസ്സിലായാലും നിങ്ങൾക്ക് ശക്തമായ വിജയം ലഭിക്കും. ഒന്നിനുപുറകെ ഒന്നായി നിങ്ങൾക്ക് വിജയങ്ങൾ ഉണ്ടാകും.  പുരോഗതി കൈവരിക്കും ധനവും ധാന്യങ്ങളും ലഭിക്കും. ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും.

മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ശനി ഇന്നു മുതൽ വളരെയധികം നേട്ടങ്ങൾ നൽകും. ആരോഗ്യം മെച്ചപ്പെടും, ബന്ധങ്ങൾ മികച്ചതായിരിക്കും. പിതാവിന്റെ ആരോഗ്യം മെച്ചപ്പെടും അതിലൂടെ വലിയ ആശ്വാസം ലഭിക്കും. പെട്ടെന്ന് വലിയ വിജയം നേടാൻ കഴിയും. ഏതെങ്കിലും ആഗ്രഹം സഫലമായാൽ വളരെയധികം സന്തോഷിക്കും.  ധനനേട്ടം ഉണ്ടക്കയം.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

തുലാം (Libra):  ശനി കൂടുതൽ ശക്തനയത്തിന് ശേഷമുള്ള വക്ര ചലനം തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും.  തർക്ക വിഷയമായ ഏത് കാര്യത്തിലും നിങ്ങൾക്ക് വിജയം നേടാൻ കഴിയും.  എതിരാളികലേ പരാജയപ്പെടുത്തും. രോഗത്തിൽ നിന്നും മുക്തി നേടും. ജീവിതത്തിൽ ആശ്വാസവും സമാധാനവും ഉണ്ടാകും. കുട്ടികളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും. എവിടെ നിന്നെങ്കിലും പെട്ടെന്ന് ലഭിക്കുന്ന പണം നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link