Satrun Transit 2023: ശനിയുടെ രാശിമാറ്റം: ഈ 4 രാശിക്കാരുടെ ഐശ്വര്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം
ഇടവം: ഇടവം രാശിക്കാർക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും വൻ ധനലാഭമുണ്ടാകും. ജോലിയിൽ വളരെ തിരക്കുണ്ടായിരിക്കും എങ്കിലും നിങ്ങൾ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. ശനിയുടെ സ്വാധീനത്തിൽ നിങ്ങൾക്ക് വിദേശ വ്യാപാരത്തിന് സാധ്യതയുണ്ട്.
മേടം: ശനിയുടെ ഈ സംക്രമം മേട രാശിക്കാർക്ക് വളരെ നല്ല ഗുണങ്ങൾ നൽകും. ഈ സമയം ഇവർക്ക് ജോലിയിലും ബിസിനസിലും വാൻ ലാഭമുണ്ടാകും.
മിഥുനം: 2023-ൽ മിഥുന രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ഈ കാലയളവിൽ ഇവർക്ക് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശുഭകരമായ ഫലങ്ങൾ ഉണ്ടാകും.
ധനു: ശനിയുടെ രാശിമാറ്റം ധനു രാശിക്കാർക്കും വൻ നേട്ടങ്ങൾ കൊണ്ടുവരും. ഇവർക്ക് ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കുമെന്ന് മാത്രമല്ല, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും. അപ്രതീക്ഷിതമായ ധനലാഭം ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യത. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളേയും വിവരങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്)