Astro Changes: ഒക്ടോബര്‍ മൂന്നിന് ചൊവ്വ രാശി മാറും, നാല് രാശിക്കാർക്ക് ബമ്പർ ലോട്ടറി പോൽ ഭാഗ്യം

Thu, 21 Sep 2023-4:00 pm,
Mars Transit in Libra Fate of these zodiac sign will change

ചൊവ്വയുടെ രാശി മാറ്റമാണ് ഇനി ജ്യോതിഷത്തിലെ പ്രധാനമായൊരു കാര്യം. ചൊവ്വ ഇപ്പോള്‍ കന്നിരാശിയിലാണ്. ഒക്ടോബര്‍ മൂന്നിന് ചൊവ്വ രാശി മാറി തുലാം രാശിയിലേക്ക് കടക്കും. ചില രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റത്തിൽ പല വിധ നേട്ടങ്ങളും കൈവരും.സമ്പത്തും പ്രശസ്തിയും ഉയര്‍ച്ചയും ലഭിക്കും. ഇക്കാലം ആർക്കൊക്കെ ഗുണം ചെയ്യുമെന്ന് നോക്കാം

 

Leo

ചിങ്ങം രാശിക്കാർക്ക് ഈ സമയം ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാനുള്ള അവസരങ്ങൾ കൈവരും.  ധൈര്യവും ശക്തിയും വര്‍ദ്ധിച്ചേക്കാം പൂര്‍വ്വിക സ്വത്തിന്റെ ഗുണം ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലമാണിത്.

Sagittarius

ധനു രാശിക്കാര്‍ക്ക് പല വിധത്തിലുമുള്ള അനുകൂല ഫലങ്ങള്‍ ലഭിച്ചേക്കും. കൂടാതെ,ഈ സമയത്ത് നിങ്ങള്‍ക്ക് പല വിധത്തിലും പണം ലാഭിക്കാൻ കഴിയും. സാമ്പത്തിക കാഴ്ചപ്പാടില്‍ നോക്കിയാൽ ഇത് നിക്ഷേപത്തിന് വളരെ നല്ല സമയമാണ്. ഈ കാലയളവിലെ നിക്ഷേപങ്ങള്‍ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിച്ചേക്കും. സന്താനങ്ങളെ കുറിച്ച് ചിന്തിക്കുന്ന ദമ്പതികള്‍ക്കും ഇത് ശുഭകരമായ സമയമാണ്.

ചൊവ്വയുടെ രാശിയിലെ മാറ്റം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും.ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായി കുറച്ച് കാലങ്ങളായി നിലനിന്നിരുന്ന പിരിമുറുക്കങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കാനാകും. പങ്കാളിത്ത ജോലികളില്‍ നിങ്ങള്‍ക്ക് നല്ല വിജയം നേടാന്‍ കഴിയും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും ഇക്കാലത്ത് സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക് വിവാഹാലോചകളും ഇക്കാലയളവിൽ വന്നേക്കാം.

തൊഴിലിലും ബിസിനസ്സിലും തുലാം രാശിക്കാർക്ക് ചൊവ്വയുടെ മാറ്റം ഗുണം ചെയ്യും. സംസാരം നിയന്ത്രിക്കേണ്ടത് ഇക്കാലയളവിൽ അത്യാവശ്യമാണ്. തുലാം രാശിക്കാര്‍ക്ക് പല വിധത്തിലും നേട്ടങ്ങള്‍ വന്നു ചേരും. ജാഗ്രതയോടെയിരിക്കുക ദൈവ വിചാരവും ഇക്കാലയളവിൽ വേണം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link