Mangal Gochar 2023: ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു! ജൂലൈ 1 വരെ ചൊവ്വയുടെ കൃപയാൽ ലഭിക്കും കിടിലം നേട്ടങ്ങൾ!

Fri, 09 Jun 2023-12:20 pm,

കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഇക്കൂട്ടരുടെ ജീവിതത്തിൽ വലിയ ഉയർച്ച താഴ്ചകൾ കാണും.  ചില രാശിക്കാർക്ക് ഈ ശുഭകരമായ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ധാരാളം പണവും പുരോഗതിയും ലഭിക്കും. 2023 ജൂലായ് 1 വരെ ചൊവ്വയുടെ കൃപ കാരണം ഏതൊക്കെ രാശികൾക്കാണ് ഗുണങ്ങൾ എന്ന നോക്കാം...

 

മേടം (Aries): ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ നൽകും. മേടരാശിയുടെ അധിപൻ ചൊവ്വയാണ്. ഇത്തരക്കാർക്ക് ജോലിയിൽ പുരോഗതിയുണ്ടാകും. ഭൂമി-സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യമുണ്ടെകിൽ  അതിപ്പോൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക, കോപവും അഹങ്കാരവും ഒഴിവാക്കുക.

 

കർക്കടകം (Cancer):  ചൊവ്വയുടെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് അപ്രതീക്ഷിത ഫലങ്ങൾ നൽകും. സർക്കാർ ടെൻഡർ നേടുന്നതിനോ പുതിയ കരാർ അന്തിമമാക്കുന്നതിലോ വിജയമ കണ്ടെത്തും. ധനനേട്ടം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യവും അപകടങ്ങളും ശ്രദ്ധിക്കുക. ഇണയോട് നന്നായി പെരുമാറുക.

കന്നി (Virgo): ചൊവ്വയുടെ സംക്രമം കന്നിരാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയമ ലഭിക്കും. നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ ചെലുത്തും, കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലം ലഭിക്കും. സമയബന്ധിതമായി പണി പൂർത്തീകരിക്കും. നവദമ്പതികൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട സന്തോഷകരമായ വിവരങ്ങൾ ലഭിക്കും.

തുലാം (Libra): തുലാം രാശിക്കാർക്ക് ജൂലൈ 1 വരെയുള്ള സമയം അവരുടെ കരിയറിൽ നേട്ടങ്ങൾ നൽകും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനവും ഉത്തരവാദിത്തങ്ങളും വർദ്ധിക്കും. നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും. പുതിയ കരാർ ഒപ്പിടും. ഭൂമി, വസ്തു സംബന്ധമായ പ്രശ്‌നം പരിഹരിക്കും. പുതിയ വാഹനം വാങ്ങാണ് യോഗം.

മീനം (Pisces):  ഈ രാശിക്കാർക്കും ചൊവ്വ ശുഭ ഫലങ്ങൾ നൽകും. മീന രാശിക്കാരുടെ വരുമാന മാർഗ്ഗങ്ങൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ-വ്യാപാരത്തിന് നല്ല സമയം ആയിരിക്കും. നിങ്ങളുടെ പദ്ധതികൾ രഹസ്യമാക്കി വെച്ചാൽ നിങ്ങൾ കൂടുതൽ വിജയിക്കും. സന്താനലബ്ധിക്ക്  സാധ്യതയുണ്ട്.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link