Feng Shui Tips: ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കൂ... ഐശ്വര്യവും സമ്പത്തും നിങ്ങളെ തേടിയെത്തും!
ഫെങ് ഷൂയി നിയമങ്ങൾ പാലിക്കുന്നത് വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകാനും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും.
വീട്ടിൽ എപ്പോഴും വഴക്കും പ്രശ്നങ്ങളും ആണെങ്കിൽ ജേഡ് പ്ലാൻറ് വയ്ക്കുന്നത് നല്ലതാണ്. വീടിൻറെ പ്രവേശന കവാടത്തിലാണ് ഈ സസ്യം നടേണ്ടത്. ഇത് നെഗറ്റീവ് എനർജി ഇല്ലാതാക്കി വീട്ടിൽ പോസിറ്റിവിറ്റി നിലനിർത്തുന്നു. ഇത് വീട്ടിൽ സന്തോഷവും സമാധാനവും കൊണ്ടുവരും.
ഷെങ് ഷൂയി പ്രകാരം, വീട്ടിൽ ക്രിസ്റ്റൽ സൂക്ഷിക്കുന്നത് സന്തോഷവും സമാധാനവും നിലനിർത്തുകയും കുടുംബങ്ങൾ ദൃഢമാകുകയും ചെയ്യും.
ചൈനീസ് നാണയങ്ങൾ ചുവന്ന തുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കുകയും വീട്ടിൽ സന്തോഷവും സമാധാനവും നൽകുകയും ചെയ്യും.
ഫെങ് ഷൂയി അനുസരിച്ച് വീടിൻറെ വടക്ക് ദിശയിൽ ആമയുടെ രൂപം വയ്ക്കുന്നത് ഗുണം ചെയ്യും. ഇത് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)