Financial Horoscope: കാത്തിരിക്കുന്നത് ലാഭമോ, നഷ്ടമോ; ഓഹരി വിപണിയിൽ ഇന്ന് നിങ്ങളുടെ രാശി എങ്ങനെ?

Thu, 19 Dec 2024-1:04 pm,

മേടം ഓഹരി വിപണിയിൽ വൻ സാമ്പത്തിക നേട്ടമാണ് മേടക്കാരെ കാത്തിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യ, പുനരുപയോ​ഗ ഊ‍ർജമേഖല, ഖര മേഖല തുടങ്ങിയവയിലെ നിക്ഷേപങ്ങൾ വരുമാനം നേടി തരുന്നു.  

 

ഇടവം റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. പണപ്പെരുപ്പ നിരക്കുകളും സാമ്പത്തിക സൂചകങ്ങളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക.

 

മിഥുനം ബ്ലോക്ക്ചെയിൻ ടെക്നോളജിയിൽ ശ്രദ്ധ കൊടുക്കുക. ബിസിനസ്സിലെ കാര്യക്ഷമമായ പുനഃക്രമീകരണം അല്ലെങ്കിൽ ഏകീകരണം നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും.

ക‍ർക്കിടകം ഓഹരി വിപണിയിൽ വൻ സാമ്പത്തിക നേട്ടം. റീടെയ്ൽ ട്രെൻഡ്സിനനുസരിച്ച് തന്ത്രങ്ങൾ മെനയാം.

ചിങ്ങം എന്റർടെയ്ൻമെന്റ്, മീഡിയ മേഖലകളിലെ നിക്ഷേപങ്ങൾ ലാഭം നേടി തരുന്നു. 

 

കന്നി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ദോഷകരമായി ബാധിച്ചേക്കാം. അതീവ ജാഗ്രതയോടെ നിക്ഷേപങ്ങൾ നടത്തുക. 

 

തുലാം ഉയർന്ന സാമ്പത്തിക ലാഭങ്ങൾക്ക് സാധ്യതയുള്ള ഫാഷൻ, ആഡംബര വസ്തുക്കൾ എന്നീ മേഖലകളിൽ നിക്ഷേപങ്ങൾ നടത്താം. 

വൃശ്ചികം ആരോ​ഗ്യസംരക്ഷണ മേഖല, ബയോടെക് എന്നിവയിലാണ് ഇന്ന് നിങ്ങളുടെ രാശി. അതിനാൽ ഈ മേഖലകളിലെ നിക്ഷേപം സാമ്പത്തിക ലാഭം നൽകുന്നു. 

 

ധനു ട്രാവൽ, ടൂറിസം തുടങ്ങിയ മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്നത് ഉചിതം.

മകരം റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളിൽ നേട്ടങ്ങൾ ഉണ്ടാകും. ന​ഗര ഭവന വിപണികളിലെ നിക്ഷേപങ്ങൾ ലാഭം നേടി തരുന്നു.

 

കുംഭം ഡിജിറ്റൽ, ക്രിയേറ്റിവ് മേഖലകളിൽ കൂടുതൽ ശോഭിക്കാം. ഡിജിറ്റൽ ഫിനാൻസിൽ കൂടുതൽ അറിവ് സമ്പാദിക്കുക. സഹസംരംഭകരുമായി നല്ല ബന്ധം സ്ഥാപിക്കുക.

 

 

മീനം പരിസ്ഥിതി സൗഹാ‍ർദ മേഖലകളിൽ കൂടുതൽ ശ്ര​ദ്ധ നൽകുക. ഈ മേഖലകളിലെ നിക്ഷേപങ്ങൾ വലിയ ലാഭം നൽകുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link