Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന് ദിവസങ്ങള്‍ മാത്രം!! മിഥുനം, ചിങ്ങം, മകരം രാശിക്കാര്‍ക്ക് ഏറെ ശുഭകരം
ഇന്ത്യയില്‍ ദൃശ്യമാകില്ല എങ്കിലും ചന്ദ്രഗ്രഹണത്തിന്‍റെ സ്വാധീനം 12 രാശികളിലേയും ആളുകളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. എന്നാല്‍, ചില രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണം അടിപൊളി ഭാഗ്യവുമായാണ് എത്തുന്നത്. മെയ് 5 ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണം ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭമാണ് ഏന് നോക്കാം
മിഥുനം (Gemini Zodiac Sign)
2023 ലെ ആദ്യ ചന്ദ്രഗ്രഹണം മിഥുന രാശിക്കാർക്ക് വളരെ ഭാഗ്യമാണെന്ന് തെളിയിക്കപ്പെടും. ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഇവരുടെ വരുമാനം വര്‍ദ്ധിക്കും, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് വിജയം ലഭിക്കും. ബിസിനസുകാർക്കും ഈ സമയം വളരെ നല്ലതാണ്. ബിസിനസില്‍ ലാഭം നേടുന്നതിനൊപ്പം വിദേശയാത്രയ്ക്കുള്ള അവസരവും ലഭിക്കും.
ചിങ്ങം (Leo Zodiac Sign)
ചിങ്ങം രാശിക്കാർക്ക് ഈ ചന്ദ്രഗ്രഹണം ഏറെ ഗുണം നൽകും. ഈ രാശിക്കാര്‍ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ വിജയിക്കും. മികച്ച വിജയം നേടാനുള്ള സാധ്യതയുണ്ട്. പരീക്ഷ, മത്സരങ്ങളിൽ വിജയം നേടാൻ കഴിയും. ചില സുപ്രധാന കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായി തീരുമാനം വരാം. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. പിരിമുറുക്കം-പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും.
മകരം (Capricon Zodiac Sign)
ഈ ചന്ദ്രഗ്രഹണം മകരം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ശനിയുടെ അർദ്ധരാശി നീങ്ങുന്നുണ്ടെങ്കിലും ഈ സമയം ഈ ആളുകൾക്ക് അവരുടെ കരിയറിൽ മുന്നേറാനുള്ള അവസരങ്ങൾ നൽകും. വരുമാനം വർദ്ധിക്കും. സ്വത്ത് വർധിക്കും. നഷ്ടപ്പെട്ട പണം ലഭിക്കും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് ബഹുമാനം വർദ്ധിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)