Bad habits: ഈ ശീലങ്ങൾ നിങ്ങളുടെ ആരോ​ഗ്യം നശിപ്പിക്കും; ഉടൻ ഒഴിവാക്കേണ്ട അഞ്ച് തെറ്റായ ശീലങ്ങൾ ഇവയാണ്

Sun, 23 Jul 2023-6:50 pm,

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക: നല്ല ആരോഗ്യം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ചർമ്മത്തെ മൃദുലമായി നിലനിർത്താനും ശരീരത്തെ തണുപ്പിക്കാനും പേശികളെയും സന്ധികളെയും നന്നായി പ്രവർത്തിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ വൃക്കകൾ വഴി ശുദ്ധീകരിക്കാനും ആവശ്യത്തിന് ജലാംശം പ്രധാനമാണ്.

ശരിയായ ഉറക്കത്തിന്റെ അഭാവം: ശരിയായ ഉറക്കം ലഭിക്കാത്തത് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, പ്രമേഹം, സ്ട്രോക്ക്, പൊണ്ണത്തടി, വിഷാദം എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നു.

 

വ്യായാമം ചെയ്യാതിരിക്കുക: വ്യായാമത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ വ്യായാമം സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അസ്ഥികൾ, പേശികൾ, ഹൃദയം, ശ്വാസകോശം എന്നിവ ശക്തിപ്പെടുത്തുന്നു. നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു എന്നിങ്ങനെ വ്യായാമത്തിന് നിരവധി ​ഗുണങ്ങൾ ഉണ്ട്.

 

രാത്രി വൈകി ഭക്ഷണം കഴിക്കുക: ഉറക്കസമയത്തിന് തൊട്ടുമുൻപ് അത്താഴം കഴിക്കുന്നത് ദഹനത്തെ ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ലക്സിനെ കൂടുതൽ വഷളാക്കുന്നു.

അശ്രദ്ധമായ ഭക്ഷണ ശീലം: അശ്രദ്ധമായി ഭക്ഷണം കഴിക്കുന്നത് ഉയർന്ന ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. ടിവിയോ കമ്പ്യൂട്ടറോ നോക്കി ഭക്ഷണം കഴിക്കുന്നത് ഇത്തരത്തിൽ അശ്രദ്ധമായ ഭക്ഷണ ശീലമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link