Benefits Of Ghee: നെയ്യ് ദഹനത്തിന് മികച്ചത്... കഴിക്കേണ്ടതിങ്ങനെ
ദഹന പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇഞ്ചി ചായയിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും.
അര ടീസ്പൂൺ മഞ്ഞൾപൊടി ചെറുചൂടുള്ള ഒരു ഗ്ലാസ് പാലിൽ ചേർത്ത് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് കുടിക്കുന്നത് കുടലിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
അര ടീസ്പൂൺ നെയ്യ് കാൽ ടീസ്പൂൺ അയമോദകത്തിനൊപ്പം ചേർത്ത് കഴിക്കുന്നത് വയറുവേദനയും ദഹനക്കേടും കുറയ്ക്കാൻ സഹായിക്കും.
വേവിച്ച ചെറുപയറിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കും.
കാൽ ടീസ്പൂൺ കായവും അര ടീസ്പൂൺ നെയ്യും യോജിപ്പിച്ച് ഭക്ഷഷണത്തിന് മുൻപ് കഴിക്കുക. ഇത് ഗ്യാസ്, വയറുവീർക്കൽ, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ കുറയ്ക്കും.
നെയ്യ് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. ഗുണമേന്മയുള്ള നെയ്യ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)