Beach vacation: അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയിലെ അഞ്ച് കിടിലൻ ബീച്ചുകൾ

Mon, 06 Feb 2023-11:29 am,

വേനൽ അവധിക്കാലം ചെലവഴിക്കാൻ, നിങ്ങൾക്ക് രാധാനഗർ ബീച്ചിലേക്ക് പോകാം. ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ ഹാവ്‌ലോക്ക് ദ്വീപിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും നീളമേറിയതും മനോഹരവുമായ ദ്വീപുകളിൽ ഒന്നാണിത്. ഹണിമൂണിന് പോകുന്ന ദമ്പതികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഈ ബീച്ച്. വാട്ടർ സ്‌പോർട്‌സിനും മികച്ചതാണ് ഈ ബീച്ച്.

പുരി ബീച്ച് വിശ്വാസത്തിന്റെ ബീച്ച് എന്നും ഗോൾഡൻ ബീച്ച് എന്നും അറിയപ്പെടുന്നു. ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള കിഴക്കൻ ഇന്ത്യയിലെ മനോഹരമായ ബീച്ചുകളിൽ ഒന്നാണ് ഈ ബീച്ച്. പ്രശസ്ത മണൽ ശിൽപിയായ സുദർശൻ പട്നായിക് പലപ്പോഴും മണലിൽ മനോഹരമായ ശിൽപങ്ങൾ നിർമ്മിക്കുന്നത് ഇവിടെയാണ്.

അവധിക്കാലം ചിലവഴിക്കാനോ പാർട്ടി സംഘടിപ്പിക്കാനോ ബീച്ചിൽ പോകണമെങ്കിൽ, ഗോവയിലെ പാലോലം ബീച്ച് നിങ്ങൾക്ക് മികച്ചതായിരിക്കും. തെങ്ങുകളാൽ ചുറ്റപ്പെട്ട ഈ കടൽത്തീരം വളരെ മനോഹരമാണ്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കിടയിലും വളരെ പ്രസിദ്ധമാണ് പാലോലം ബീച്ച്.

ഇന്ത്യയിലെ മനോഹരമായ ബീച്ചുകളിൽ ഒന്നാണ് മാൽപെ ബീച്ച്. കർണാടകയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. സെന്റ് മേരി എന്ന ചെറിയ ദ്വീപിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഈ ബീച്ച്. ഈ ദ്വീപിന് ചുറ്റും നൂറുകണക്കിന് തെങ്ങുകൾ ഉള്ളതിനാൽ കോക്കനട്ട് ഐലൻഡ് എന്നും അറിയപ്പെടുന്നു.

നിങ്ങൾ സമാധാനപരമായ അന്തരീക്ഷത്തിൽ ബീച്ചിൽ കറങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഗോവയിലെ അഗോണ്ട ബീച്ചിൽ നിങ്ങൾക്ക് സമയം ചെലവഴിക്കാം. അ​ഗോണ്ട ബീച്ചിലെ അന്തരീക്ഷം വളരെ ശാന്തമാണ്. അഗോണ്ട എന്ന പേരിൽ ഒരു പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു. സൺ ബാത്ത് ആസ്വദിക്കാൻ ഇവിടം മികച്ചതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link