New Year Resolutions: ആരോഗ്യ ദിനചര്യയിൽ ഒരു ചെറിയ മാറ്റം, പുതുവർഷത്തിന്റെ തുടക്കം ഇങ്ങനെയാവട്ടെ!
അതിരാവിലെ എഴുന്നേൽക്കുന്നത് പൊതുവെ ആർക്കും താൽപര്യമില്ലാത്ത കാര്യമാണ്. എന്നാൽ അവ നമുക്ക് നൽകുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ്. അതിനാൽ പുതുവർഷം മുതൽ നേരത്തെ ഉറക്കമെഴുന്നേൽക്കുന്നത് ശീലമാക്കാം.
പതിവായി വ്യായാമം ചെയ്യുന്നത് ശീലമാക്കാം. നിങ്ങളുടെ ആരോഗ്യത്തിനായി ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമാണിത്. നൃത്തം, സൈക്ലിംഗ്, ഔട്ട്ഡോർ ഗെയിമുകൾ തുടങ്ങിയ രസകരമായ പ്രവർത്തനങ്ങളിലൂടെയും ആരോഗ്യം സംരക്ഷിക്കാവുന്നതാണ്.
ജങ്ക് ഫുഡ്, റെഡി ടു ഈറ്റ് മീൽസ് എന്നിവയ്ക്ക് പകരം വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും ദീർഘായുസ്സും പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ചേർക്കാം.
പുതിയ വർഷത്തിൽ മാനസികാരോഗ്യത്തിന് മുൻഗണന നൽകാം. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുക, പുറത്തുപോകുക, നിങ്ങളുടെ ഹോബികൾ പിന്തുടരുക.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തീരുമാനിക്കുക. ഇത് അവരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ മാനസികാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യും.