Wayanad Tourism: സുന്ദരം, മനോഹരം; പ്രകൃതി സ്നേഹികൾ തീർച്ചയായും കണ്ടിരിക്കണം വയനാട്ടിലെ ഈ സ്ഥലങ്ങൾ

Fri, 15 Mar 2024-12:13 pm,

വയനാട്ടിലെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

വന്യജീവികളെ ഇഷ്ടമുള്ളവർക്ക് സന്ദർശിക്കാവുന്ന സുന്ദരമായ സ്ഥലമാണ് വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാ​ഗമായുള്ള തോൽപ്പെട്ടി വന്യജീവി സങ്കേതം. നിബിഡ വനങ്ങളിലൂടെയുള്ള ജീപ്പ് യാത്രയാണ് ഇതിന്റെ മുഖ്യ ആകർഷണം.

ബാണാസുര മലനിരകൾക്കിടയിലാണ് ബാണാസുര സാ​ഗർ അണക്കെട്ട്. ട്രക്കിങ്, ബോട്ടിങ് എന്നിവയാണ് ഇവിടുത്തെ സേവനങ്ങൾ. റിസർവോയറിന് സമീപം ക്യാമ്പിങ് നടത്താനും സാധിക്കും.

കാടിന് നടുവിലെ മനോഹരമായ വെള്ളച്ചാട്ടമാണ് വയനാട്ടിലെ സൂചിപ്പാറ വെള്ളച്ചാട്ടം. 200 മീറ്റർ ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം പതിക്കുന്നത്. പ്രകൃതി സ്നേഹികൾക്ക് ഒരു മനോഹര കാഴ്ചയായിരിക്കും ഇത്.

പുരാതനവും അമൂല്യവുമായ ചരിത്രപ്രാധാന്യമുള്ള ​ഗുഹയാണ് വയനാട്ടിൽ സ്ഥിതി ചെയ്യുന്ന എടയ്ക്കൽ ​ഗുഹ. നവീന ശിലായു​ഗത്തിലേതെന്ന് കരുതപ്പെടുന്ന ചിത്രങ്ങളും രൂപങ്ങളും ഈ ​ഗുഹയിൽ കാണാം. അമ്പുകുത്തി കുന്നുകൾക്ക് മുകളിലാണ് ഈ ​ഗുഹ സ്ഥിതി ചെയ്യുന്നത്.

വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പറുദീസയാണ് ചെമ്പ്ര കൊടുമുടി. കൊടുമുടിയുടെ മുകളിലുള്ള ഹൃദയാകൃതിയിലുള്ള തടാകമാണ് ഇതിന്റെ പ്രധാന ആകർഷണം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link