Blueberries benefits: വീക്കം ചെറുക്കുന്നത് മുതൽ തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കുന്നത് വരെ... നിരവധിയാണ് ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ
ബ്ലൂബെറിയിലെ ആന്റിഓക്‌സിഡന്റുകൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ സഹായിക്കും. ബ്ലൂബെറിയിലെ ആന്തോസയാനിനുകൾ കാൻസർ സാധ്യത കുറയുമെന്ന് ചില പഠനങ്ങൾ പറയുന്നു.
ബ്ലൂബെറിയിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിനെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കും.
ബ്ലൂബെറിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നല്ല ദഹന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബ്ലൂബെറിയിലെ നാരുകൾ കുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ബ്ലൂബെറി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. സ്ഥിരമായി ബ്ലൂബെറി കഴിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബ്ലൂബെറി.