Skin Care: തിളങ്ങുന്ന ചർമ്മം വേണോ? ഈ പഴങ്ങൾ കഴിച്ചാൽ മതി
പഴങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ചർമ്മത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നമാണ് സ്ട്രോബെറി. ഇവയ്ക്ക് ആൻറി ഓക്സിഡൻറ് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കം കുറയ്ക്കാനും മുഖക്കുരു ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.
റാസ്ബെറി പോഷകസമ്പുഷ്ടമായ ഫലമാണ്. ഇവയിൽ വിറ്റാമിൻ സി, എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലം കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകളെ പ്രതിരോധിക്കുകയും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
മാതളനാരങ്ങയിൽ ഫോളേറ്റ്, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളുടെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
ക്രാൻബെറിയിൽ വിറ്റാമിൻ സി, ഇ കെ1, മാംഗനീസ്, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് മിനുസവും തിളക്കവും നൽകുന്നു.
ആപ്പിളിൽ ഉയർന്ന അളവിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ബി, സി എന്നിവ ആപ്പിളിൽ അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു.