Bone Health: എല്ലുകളുടെ ആരോ​ഗ്യത്തിന് ഹാനികരമാണ് ഈ ഭക്ഷണങ്ങൾ

Wed, 28 Sep 2022-11:28 am,

എല്ലുകളുടെ ആരോഗ്യത്തിൽ ശീതളപാനീയങ്ങൾ വിഷത്തിന് സമാനമാണ്. സോഫ്റ്റ് ‍ഡ്രിങ്ക്സുകളിൽ കഫീൻ, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളിൽ നിന്ന് കാത്സ്യം നഷ്ടപ്പെടാൻ ഇടയാക്കും. ഇത് എല്ലുകളെ ദുർബലമാക്കും.

മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ആരോഗ്യത്തിന് നല്ലതല്ല. അമിതമായ അളവിൽ കഴിക്കുന്ന ഏതൊരു ഭക്ഷണ പദാർത്ഥവും വിപരീത ഫലം ഉണ്ടാക്കും. മൃ​ഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ എല്ലുകളുടെ ആരോ​ഗ്യത്തിന് ദോഷം ചെയ്യും.

ചായ, കൊക്കോ, ചോക്ലേറ്റ്, കാപ്പി തുടങ്ങിയ പാനീയങ്ങളിലെ കഫീൻ കാത്സ്യം വിസർജ്ജനം വർധിപ്പിക്കുന്നു. ഇത് എല്ലുകളുടെ ബലക്ഷയത്തിലേക്ക് നയിക്കുന്നു.

 

പുകയില ശരീരത്തിൽ നിന്ന് കാത്സ്യം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും പകരം നിക്കോട്ടിൻ സംഭരിക്കുകയും ചെയ്യുന്നു. ഇത് കാത്സ്യം ആ​ഗിരണം ചെയ്യുന്നതിനെയും ബാധിക്കുന്നു.

ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും അധികമാകുന്നത് ദോഷം ചെയ്യും. ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കുന്നത് കാത്സ്യം വിസർജ്ജനം വർധിപ്പിക്കുന്നു. ഇത് എല്ലുകളുടെ ആരോ​ഗ്യത്തെ ​ദോഷകരമായി ബാധിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link