Health Tips: രാത്രിയിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയാണ്!!!
രാത്രിയിൽ പഴങ്ങളോ പച്ചക്കറികളോ അടങ്ങിയ സാലഡ് ഒരിക്കലും കഴിക്കരുത്. കാരണം ഇവ ദഹന സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കും
പാലുൽപ്പന്നങ്ങളിൽ ഒന്നാണ് തൈര്. പകൽ സമയത്ത് ഇത് നമ്മൾ ചോറിന്റെ കൂടെയും അല്ലാതെയുമൊക്കെ കഴിക്കാറുണ്ട്. എന്നാൽ രാത്രിയിൽ ഇത് ഒരിക്കലും കഴിക്കാൻ പാടില്ല.
തണുത്ത ഭക്ഷണങ്ങളോ ശീതള പാനീയങ്ങളോ രാത്രിയിൽ കഴിക്കരുത്.
ചായയും കാപ്പിയും എപ്പോൾ കിട്ടിയാലും കുടിക്കുന്ന ചിലരുണ്ട്. എന്നാൽ രാത്രിയിൽ ഇവ കുടിയ്ക്കരുത്. കാരണം ഇത്തരത്തിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. ഒപ്പം അഥ് നിങ്ങളുടെ ദഹനത്തെയും ബാധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)