2022ൽ ഇന്ത്യൻ സിനിമയിലെ പ്രമുഖർ; ഫോബ്സ് ഇന്ത്യയുടെ പട്ടികയിൽ മമ്മൂട്ടി ഉൾപ്പെടെ എട്ട് മലയാളികൾ

Wed, 11 Jan 2023-9:14 pm,

കോവിഡിന് ശേഷം മലയാളത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ തുറന്നത് ദുൽഖർ ചിത്രം കുറുപ്പിലൂടെയായിരുന്നു. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ താരത്തിന്റെ മാർക്കറ്റ് വാല്യു ഉയരുകയും ചെയ്തു. ചുപ് എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനത്തി ക്രിട്ട്ക്സിന്റെ അഭിനന്ദനവും മലയാളി താരത്തിന് ലഭിക്കുകയും ചെയ്തു.

ന്നാ താൻ കേസ് കൊട് സിനിമയിലൂടെ മികച്ച ഒരു കളക്ഷൻ റിക്കോർഡ് മലയാളത്തിൽ സ്ഥാപിച്ച നടനാണ് കുഞ്ചാക്കോ ബോബൻ.

തെന്നിന്ത്യൻ തലത്തിലുള്ള താരത്തിന് ലഭിച്ച സ്വീകാര്യതയാണ് ഫോബ്സ് ഇന്ത്യ പട്ടികയിൽ ഐശ്വര്യ ലക്ഷ്മിക്ക് ഇടം ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഐശ്വര്യ ഭാഗമായിട്ടുണ്ട്.

 

2022ൽ മലയാള സിനിമയിലെ ബോക്സ്ഓഫീസ് അടക്കി വാണ താരമാണ് മമ്മൂട്ടി. ഭീഷ്മ പർവ്വം, പുഴു, സിബിഐ 5, റോഷാക്ക് തുടങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

ഹൃദയം, ഇപ്പോൾ ജയ ജയ ജയ ജയ ജയ ഹേ എന്നി ഹിറ്റ് ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രങ്ങളെ തനിമയത്തോടെ അഭിനയിച്ച താരമാണ് ദർശന രാജേന്ദ്രൻ. 

പതിവ് കോമഡി ശൈലിയിൽ നിന്നും മാറി തന്റേതായി തലത്തിൽ സിനിമകളെ അവതരിപ്പിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. ജനഗണമനയിലെ പ്രകടനം തെന്നിന്ത്യൻ തലത്തിൽ ശ്രദ്ധേയമായിരുന്നു.

മിന്നൽ മുരളി താരത്തിന്റെ ദേശീയ തലത്തിൽ താരപദവി നൽകിയപ്പോൾ, നേരിട്ട ബോക്സ്ഓഫീസ് ദാരിദ്രം തല്ലുമാലയിലൂടെ ടൊവിനോ തീർത്തു കൊടുത്തു.

ഒടിടി വിഭാഗത്തിലാണ് ജോജു ജോർജും നിത്യ മേനോനും ഇടം നേടിയത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link