Kerala Police: കേരള പോലീസ് ശ്വാനവിഭാഗത്തിലേയ്ക്ക് വിദേശയിന നായ്ക്കുട്ടിളും

Tue, 29 Nov 2022-6:54 pm,

ജാക്ക് റസ്സല്‍ ഇനത്തില്‍പ്പെട്ട നായ്ക്കൾക്ക് ഗന്ധം തിരിച്ചറിയാൻ പ്രത്യേക കഴിവുണ്ട്. ഇവയ്ക്ക് വലിപ്പം കുറവാണ്. അതിനാൽ ഇടുങ്ങിയ സ്ഥലത്തെ പരിശോധനയ്ക്ക് ഇവയെ ഉപയോഗിക്കാന്‍ സാധിക്കും. ജാക്ക് റസ്സല്‍ നായ്ക്കള്‍ക്ക് സ്ഫോടക വസ്തുക്കളും ലഹരി വസ്തുക്കളും കണ്ടെത്താന്‍ പ്രത്യേക കഴിവുണ്ട്.

 

1959ല്‍ കേരള പോലീസില്‍ ആരംഭിച്ച ഡോഗ് സ്ക്വാഡിന് 27 യൂണിറ്റുകളാണ് നിലവിലുള്ളത്. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച 168 നായ്ക്കളാണ് സ്ക്വാഡിലുള്ളത്. 

 

കേരള പോലീസിന് ലാബ്രഡോര്‍ റിട്രീവര്‍, ബെല്‍ജിയം മാലിനോയിസ് എന്നിവ ഉള്‍പ്പെടെയുള്ള വിദേശ ഇനങ്ങളും ചിപ്പിപ്പാറ, കന്നി മുതലായ ഇന്ത്യന്‍ ഇനങ്ങളും ഉള്‍പ്പെടെ 10 ബ്രീഡുകളിലെ നായ്ക്കള്‍ ഉണ്ട്. 

 

ഈ വർഷം മാത്രം 80 ഓളം കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കെ 9 സ്ക്വാഡിന് കഴിഞ്ഞിട്ടുണ്ട്. 26 ചാര്‍ജ് ഓഫീസർമാരും 346 പരിശീലകരുമാണ് സ്ക്വാഡിലുള്ളത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link