Oommen Chandy: ജനങ്ങളിലേയ്ക്ക് ഇറങ്ങിയ ഭരണാധികാരി; ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കം ചിത്രങ്ങളിലൂടെ

Tue, 18 Jul 2023-12:31 pm,

ജനങ്ങളുമായുള്ള നിത്യ സമ്പർക്കം ഉമ്മൻ ചാണ്ടി കാലങ്ങളായി കാത്തുസൂക്ഷിച്ചു പോന്നിരുന്ന ഒന്നാണ്. 

ജനങ്ങളാണ് എന്റെ പാഠപുസ്തകം എന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. 

2004ലാണ് ജനസമ്പർക്കം എന്ന പരിപാടിയ്‌ക്ക് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചത്. 

ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രതിച്ഛായ തന്നെ മാറ്റിമറിച്ച പരിപാടിയായി ഇത് മാറി.

ജനങ്ങൾക്കിടയില്‍ വിശ്രമമില്ലാതെ പരാതികൾ കേട്ട് പരിഹാരമാർഗം കണ്ടെത്തുന്ന ജനസമ്പർക്ക പരിപാടിയെ ജനങ്ങൾ അതിവേഗം ഏറ്റെടുത്തു. 

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ ഭരണാധികാരിക്ക് അറിയാനുള്ള അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്. 

ചില ജില്ലകളില്‍ ഉമ്മൻ ചാണ്ടി 20 മണിക്കൂര്‍ വരെ തുടർച്ചയായി പരാതി കേട്ട ചരിത്രമുണ്ട്. 22.68 കോടിയുടെ ധനസഹായമാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ നല്‍കിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link