FIFA World Cup 2022 : ഡ്രസ് കോഡ് അക്ഷരംപ്രതി പാലിച്ചു; എന്നാൽ ഖത്തർ നിയമങ്ങളെ വെല്ലുവിളിക്കുകയും ചെയ്ത് മുൻ മിസ് ക്രൊയേഷ്യ
അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ക്രൊയേഷ്യ മൊറോക്കോ മത്സരം കാണാനാണ് ഇവാന നോൾ ഖത്തറിൽ എത്തിയത്. മത്സരം കാണാനെത്തിയ ക്രൊയേഷ്യൻ മോഡൽ പ്രദർശന വിധേയമാകും വിതമാണ് വസ്ത്രം ധരിച്ചാണ് എത്തിയത്. ഇറുകിയ വസ്ത്രം ധരിച്ചെത്തിയ ഇവാന അക്ഷരാർഥത്തിൽ ഖത്തറിൽ പാലിക്കേണ്ട ഡ്രെസ് കോഡ് അനുസരിച്ചിട്ടുണ്ട്. എന്നാൽ ഖത്തർ നിയമങ്ങൾക്ക് ഒരു വെല്ലുവിളിയും കൂടിയാണ് ക്രൊയേഷ്യൻ മോഡൽ ഉയർത്തിയിരിക്കുന്നത്
ഇൻസ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ് ഇവാന നോൾ. നോൾഡോൾ എന്ന പേരിലാണ് ഇവാനയെ സോഷ്യൽ മീഡിയ ലോകത്തിൽ അറിയപ്പെടുന്നത്.
ഇൻസ്റ്റാഗ്രാമിൽ 578,000 ഫോളോവേഴ്സാണ് ഇവാനയ്ക്കുള്ളത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇവാനാ കൂടുതൽ വരുമാനം ഉണ്ടാക്കുന്നത്.
ഈ മുൻ മിസ് ക്രൊയേഷ്യക്കെ സ്കൂൾ വിദ്യാഭ്യാസം മാത്രമാണ് ഉള്ളത്. മോഡിലിങ്ങിലൂടെയും സോഷ്യൽ മീഡിയ വരുമാനത്തിലൂടെയും സമ്പാദിച്ച ഇവാന ആഢംബര ജീവതമാണ് ആസ്വദിക്കുന്നത്.
നിലവിൽ 30 വയസാണ് ഈ ക്രൊയേഷ്യൻ മോഡലിനുള്ളത്. സെപ്റ്റംബർ 16 1992ൽ ജർമനി ഫ്രാങ്കഫർട്ടിലാണ് ഇവാന ജനിച്ചത്
കുറഞ്ഞത് ഒരു മില്യൺ യുഎസ് ഡോളറാണ് ഇവാന നോൾ തന്റെ മോഡലിങ്ങിലൂടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവെസിങ്ങിലൂടെയും ഉണ്ടാക്കുന്നത്.