French Open 2021 : കളിമൺ കോർട്ടിൽ വീണ്ടും കിരീടം ഉയർത്തി ചരിത്രം സൃഷ്ടിച്ച് നൊവാക് ജോക്കോവിച്ച്
French Open 2021 കിരീടം സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കാവിച്ചിന്. ഇത്് രണ്ടാം തവണയാണ് ജോക്കാവിച്ച് റോളണ്ട് ഗാരോസിൽ കിരീടം ഉയർത്തുന്നത്.
ഫൈനലിൽ അഞ്ചാം സീഡുകരനായി ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിന്റെ വെല്ലുവിളി പിന്നിൽ നിന്ന് തിരികെയെത്തിയാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കുന്നത്.
ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ട് ജോക്കാവിച്ച് പിന്നീടു ഗംഭീര തിരിച്ച് വരവ് നടത്തിയാണ് ബാക്കി മൂന്ന് പിടിച്ചെടുത്ത് കീരിടം സ്വന്തമാക്കുന്നത്. സ്കോർ- 6-7(6), 2-6, 6-3, 6-2, 6-4
സെർബിയൻ താരത്തിന്റെ 19-ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. റോജർ ഫെഡററിന്റെയും റാഫേൽ നദാലിന്റെ 20ത് ഗ്രാൻഡ് സ്ലാം കിരീടത്തിൽ ഒരു കിരീടം എന്ന ദുരമാത്രമാണ് ലോക ഒന്നാം നമ്പർ താരത്തിനുള്ളത്.
ഓപ്പൺ ഗ്രാൻഡ് സ്ലാം തുടങ്ങിയതിന് ശേഷം നാല് ഗ്രാൻഡ്സ്ലാമും രണ്ട് വെട്ടം നേടുന്ന ഏകതാരമെന്ന് റിക്കോർഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.