വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് ഇവ സമർപ്പിക്കാം, ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകും

Fri, 25 Mar 2022-9:19 am,

പായസം - ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിക്ക് പായസം സമർപ്പിക്കുക. പാല് ചേർത്തുണ്ടാക്കിയ ഭക്ഷണങ്ങൾ സമർപ്പിച്ചാൽ ദേവിയുടെ അനു​ഗ്രഹം നിങ്ങൾക്കുണ്ടാകും. വെള്ളിയാഴ്ച ദിവസം വെളുത്ത നിറത്തിലുള്ള വസ്തുക്കൾ ദേവിക്ക് സമർപ്പിക്കുന്നത് ഉത്തമമാണ്. അത് കൊണ്ട് തന്നെ പാലും അരിയും ചേർത്തുണ്ടാക്കുന്ന പായസം ദേവിക്ക് പ്രിയപ്പെട്ടതാണ്. ഈ ദിവസം ഏഴ് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഭക്ഷണം നൽകുക.

താമര വിത്ത്/ മഖാന - വെള്ളിയാഴ്ച ദിവസം ലക്ഷ്മീ ദേവിക്ക് മഖാന സമർപ്പിക്കുക. താമരപ്പൂവിന്റെ വിത്തുകൾ കൊണ്ടാണ് മഖാന നിർമ്മിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ഫൂൽ മഖാന എന്നും വിളിക്കുന്നത്. 

ബതാഷേ - വെളുത്ത നിറത്തിലുള്ള പദാർഥമാണ് ബതാഷേ. ലക്ഷ്മി ദേവിക്ക് ബതാഷേ അർപ്പിക്കാവുന്നതാണ്. 

വെള്ളിയാഴ്ച ഈ പ്രതിവിധികൾ പരീക്ഷിക്കുക

ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ, വെള്ളിയാഴ്ച ലക്ഷ്മി മന്ത്രം 'ഓം ശ്രീ ശ്രീയേ നമഃ' 108 തവണ ജപിക്കുക. വെള്ളിയാഴ്ച ദക്ഷിണാവർത്തി ശംഖിൽ വെള്ളം നിറച്ച് മഹാവിഷ്ണുവിനെ ആരാധിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കും എന്നാണ് വിശ്വാസം. ഈ ദിവസം വൈകുന്നേരം നെയ് വിളക്ക് കത്തിച്ച് വിളക്കിൽ കുങ്കുമം ഇടുക. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളോ അരിയോ വെള്ളിയാഴ്ച നിർധനർക്ക് ദാനം ചെയ്യുക

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link