10 Malayalam OTT movies: ആവേശം മുതൽ ആടുജീവിതം വരെ; ഒടിടിയിൽ ഈ 10 മലയാള ചിത്രങ്ങൾ മിസ് ചെയ്യരുതേ...

Fri, 14 Jun 2024-6:32 pm,

1. ആടുജീവിതം (ഡിസ്നി + ഹോട്ട്സ്റ്റാർ): 2008ൽ പുറത്തിറങ്ങിയ ആടുജീവിതം എന്ന ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണിത്. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് പകർന്നാടിയപ്പോൾ ആടുജീവിതം ബോക്സ് ഓഫീസ് റെക്കോർഡുകൾ കീഴടക്കി. മരുഭൂമിയിൽ അകപ്പെട്ടു പോകുന്ന നജീബിന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം എന്ന സിനിമ

 

2. മഞ്ഞുമ്മൽ ബോയ്സ് (ഡിസ്നി + ഹോട്ട്സ്റ്റാർ): ചിദംബരം ഒരുക്കിയ സർവൈവൽ ത്രില്ലർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയ്ക്ക് അടുത്തുള്ള മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് ഒരുകൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പോകുന്നതും അവരിൽ ഒരാൾ ​ഗുണ എന്ന ​ഗുഹയിൽ അകപ്പെട്ടു പോകുന്നതുമാണ് കഥ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ മലയാള ചിത്രമായി മാറി. 230 കോടിയിലധികം നേടിയാണ് മഞ്ഞുമ്മൽ ബോയ്സ് റെക്കോർഡിട്ടത്. 

 

3. ആവേശം (ആമസോൺ പ്രൈം വീഡിയോ): ജിത്തു മാധവൻ സംവിധാനം ചെയ്ത് നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിച്ച ആക്ഷൻ കോമഡി ചിത്രമാണ് ആവേശം. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. ബെം​ഗളൂരുവിൽ പഠിക്കാനെത്തുന്ന മൂന്ന് സു​ഹൃത്തുക്കൾ നേരിടുന്ന പ്രശ്നങ്ങളും അതിനെ മറികടക്കാൻ അവർ ഒരു ​ഗ്യാങ്സറ്ററിന്റെ സഹായം തേടുന്നതുമാണ് കഥ. രം​ഗ എന്ന ഫഹദിന്റെ നായക കഥാപാത്രം വലിയ കയ്യടി നേടിയിരുന്നു. 

 

4. പ്രേമലു (ആമസോൺ പ്രൈം വീഡിയോ): യുവതാരങ്ങളായ നസ്‌ലെൻ കെ. ഗഫൂറും മമിത ബൈജുവും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമലു. കൗമാര പ്രണയ കഥ പറയുന്ന ചിത്രം തിയേറ്ററുകളിൽ വലിയ ചിരി പടർത്തിയിരുന്നു. ഹൈദരാബാദിൽ എത്തുന്ന രണ്ട് സുഹൃത്തുക്കളെയും അവർ പരിചയപ്പെടുന്ന പെൺകുട്ടികളെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോ​ഗമിക്കുന്നത്. 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ മലയാള ചിത്രമായി പ്രേമലു മാറിയിരുന്നു.

 

5. അഞ്ചക്കള്ളക്കോക്കാൻ: (ആമസോൺ പ്രൈം വീഡിയോ): ഉല്ലാസ് ചെമ്പൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. ക്രൈം ആക്ഷൻ ചിത്രത്തിൽ ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, മണികണ്ഠൻ ആർ. ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഭൂവുടമയുടെ കൊലപാതകം കേന്ദ്രീകരിച്ച് പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനും സൗണ്ട് ട്രാക്കിനും നല്ല നിരൂപക പ്രശംസ ലഭിച്ചിട്ടും ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാനായില്ല. 6 കോടിയിൽ താഴെയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. 

 

6. മലയാളി ഫ്രം ഇന്ത്യ (ഡിസ്നി + ഹോട്ട്സ്റ്റാ‍ർ): കേരളത്തിലെ ഒരു വിചിത്ര പട്ടണത്തിൽ നിന്നുള്ള തൊഴിൽരഹിതനായ ഗോപിയുടെ യാത്രയാണ് മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. അനശ്വര രാജനാണ് നായിക. ഡിജോ ജോസ് ആൻ്റണിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ ആക്ഷേപഹാസ്യ ചിത്രമായി എത്തിയ മലയാളി ഫ്രം ഇന്ത്യയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

 

7. വർഷങ്ങൾക്ക് ശേഷം (സോണി ലിവ്): പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ് തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരന്നിരുന്നു. സുഹൃത്തുക്കളായ വേണുവിൻ്റെയും മുരളിയുടെയും സിനിമാ യാത്രകളാണ് ചിത്രത്തിൽ വരച്ചുകാട്ടുന്നത്. 

 

8. പവി കെയർടേക്കർ (നെറ്റ്ഫ്ലിക്സ്): വിനീത് കുമാർ സംവിധാനം ചെയ്ത് കോമഡി ഡ്രാമ വിഭാ​ഗത്തിൽ എത്തിയ ചിത്രമാണ് പവി കെയർടേക്കർ. ദിലീപാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റെസിഡൻഷ്യൽ കോംപ്ലക്സിലെ അവിവാഹിതനായ ഒരു കെയർടേക്കറെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ പുരോ​ഗമിക്കുന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രത്തിൽ വിനീത്, ജോണി ആൻ്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി എന്നിവരും അഭിനയിക്കുന്നു.

 

9. നടികർ (നെറ്റ്ഫ്ലിക്സ്, ജൂൺ 27): ടോവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് നടികർ. ദിവ്യ പിള്ള, സൗബിൻ ഷാഹിർ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ഭാവന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിൻ്റെ കരിയറിലുണ്ടാകുന്ന തകർച്ചയും തൻ്റെ കലയോടുള്ള വിനയത്തെയും സമർപ്പണത്തെയും കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങൾ പഠിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 

 

10. ജയ് ഗണേഷ് (മനോരമ മാക്സ്): ഒരു അപകടത്തിന് ശേഷം ജീവിതം വീൽചെയറിലാകുന്ന  ഒരു ഗ്രാഫിക് ഡിസൈനറുടെ ജീവിതമാണ് ജയ് ​ഗണേഷ് എന്ന ചിത്രത്തിന്റെ പ്രമേയം. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം രഞ്ജിത്ത് ശങ്കർ ആണ് സംവിധാനം ചെയ്യുന്നത്. അപ്പാർട്മെന്റിൽ നടക്കുന്ന ഒരു കിഡ്നാപ്പ് കേസും അപ്രതീക്ഷിതമായ വഴിത്തിരിവുകളും സമന്വയിപ്പിച്ച ചിത്രം മികച്ച ത്രില്ലിം​ഗ് അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link