Potato Peel Benefits: ഇനി ഒരിക്കലും ഉരുളക്കിഴങ്ങിന്റെ തൊലി പുറത്തേക്ക് വലിച്ചെറിയില്ല...! ഈ അമ്പരിപ്പിക്കുന്ന ഗുണങ്ങൾ അറിഞ്ഞോളൂ
ഉരുളക്കിഴങ്ങിന്റെ തൊലിക്ക് ക്യാൻസറിനെ ചെറുക്കാനുള്ള ഗുണങ്ങളുണ്ട്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിനും മൊത്തത്തിൽ ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യാനും സഹായിക്കുന്നു.
ഉരുളക്കിഴങ്ങ് തൊലിയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകൾ, ഓക്സലേറ്റ്, ഫൈബർ പ്രോട്ടീൻ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഉരുളക്കിഴങ്ങിന്റെ നീര് മിക്സിയിൽ അടിച്ച് അതിന്റെ നീരെടുത്ത് 5-10 മിനിറ്റ് വരെ തലയിൽ പുരട്ടുക. ശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വളർച്ചയെ വേഗത്തിലാക്കാക്കാനും, മുടിയിഴകൾ കരുത്തുറ്റതാക്കാനും സഹായിക്കുന്നു.
ചർമ്മ സംരക്ഷണത്തിന് ഏറെ സഹായകരമായ ഒന്നാണ് ഉരുളക്കിഴങ്ങ് തൊലി. ഇതിന്റെ നീര് മുഖത്ത് പുരട്ടുന്നത്, സൺടാൻ മാറ്റാനും മുഖത്തെ കറുത്ത പാടുകളും, മുഖക്കുരുവിനാൽ ഉണ്ടായ പാടുകൾ നീക്കം ചെയ്യാനും വളരെ ഗുണം ചെയ്യും.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉരുളക്കിഴങ്ങിന്റെ തൊലി വളരെ സഹായകരമാണ്. അതിനാൽ പാകം ചെയ്ത് കഴിക്കുമ്പോൾ അതിന്റെ തൊലി ഉൾപ്പടെ കഴിക്കാനായി ശ്രമിക്കുക. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)