Malayalam OTT movies: ടര്‍ബോ മുതല്‍ ഗുരുവായൂരമ്പല നടയില്‍ വരെ; ഇനി ഒടിടി ചാകര
ഗുരുവായൂരമ്പല നടയില്‍, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളാണ് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ജിയോ സിനിമ എന്നിവയിലും മറ്റും റിലീസ് ചെയ്യാന്‍ തയ്യാറായിരിക്കുന്നത്. ഒടിടി റിലീസിന് തയ്യാറെടുക്കുന്ന പുതിയ മലയാളം സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഗുരുവായൂരമ്പല നടയിൽ (ഡിസ്‌നി+ഹോട്ട്‌സ്റ്റാർ)- ജൂൺ 27, 2024 : 2024ൽ റിലീസായ മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായി മാറിയിരുന്നു. നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്.
മലയാളി ഫ്രം ഇന്ത്യ (സോണി ലിവ്)- ജൂലൈ 5, 2024 : നിവിൻ പോളി നായകനായ കോമഡി ഡ്രാമ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
ടർബോ (സോണി LIV)- ജൂലൈ 2024 : മമ്മൂട്ടി നായകനെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ്'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത് മിഥുൻ മാന്വൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം മെയ് 23 ന് ആണ് തീയേറ്ററുകളിൽ എത്തിയത്. കന്നഡ നടൻ രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ, 'പച്ചുവും അത്ഭുത വിളക്കും' എന്നി സിനിമയിലൂടെ പ്രശസ്തതമായ നടി അഞ്ജന ജയപ്രകാശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
തലവൻ (സോണി ലിവ്)- ജൂലൈ 2024 : പോലീസ് സേനയ്‌ക്കുള്ളിലെ അധികാരശ്രേണി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ എടുത്തുകാണിച്ച ചിത്രമാണ് തലവൻ. ആസിഫ് അലി, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പശ്ചാത്തലത്തിലൂടെ അവിടുത്തെ കേസ്സുകളും, കിടമത്സരങ്ങളും, ഈഗോ ക്ലാഷുമെല്ലാം കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നതും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.