Benefits of chia seeds: ശരീരഭാരം കുറയ്ക്കുന്നത് മുതൽ ഹൃദ്രോ​ഗങ്ങൾ തടയുന്നത് വരെ; അറിയാം ചിയ വിത്തിന്റെ ഗുണങ്ങൾ

Wed, 03 Aug 2022-1:24 pm,

ഫൈബറും പ്രോട്ടീനും അടങ്ങിയ ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗുണം ചെയ്യും. ചിയ വിത്തുകളിലെ പ്രോട്ടീൻ വിശപ്പും ഭക്ഷണം അധികം  കഴിക്കുന്നതും കുറയ്ക്കാൻ സഹായിക്കുന്നു.

ചിയ വിത്തുകളിൽ നാരുകളും ഒമേഗ -3യും അടങ്ങിയിട്ടുണ്ട്. അതിനാൽ ചിയ വിത്തുകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ചിയ വിത്തുകൾ ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. ഇത് രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

ചിയ വിത്തിൽ അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഉൾപ്പെടുന്നു. കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ് ചിയ വിത്ത്. അതിനാൽ ചിയ വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ മികച്ച ആരോ​ഗ്യത്തിന് സഹായിക്കുന്നു.

ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.

ചിയ വിത്തുകളിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റായ കഫീക് ആസിഡ് ശരീരത്തിലെ വീക്കം ചെറുക്കാൻ സഹായിക്കും. അതിനാൽ, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളിലേക്ക് നയിച്ചേക്കാവുന്ന വിട്ടുമാറാത്ത വീക്കം തടയാൻ ചിയ വിത്തിന് സാധിക്കും.

ചിയ വിത്തുകൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. അവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. അമിതമായ ഫ്രീ റാഡിക്കലുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനും കോശങ്ങളുടെ നാശത്തിനും കാരണമാകും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link