Fruits Vs Juice: പഴങ്ങൾ കഴിക്കുന്നതോ ജ്യൂസുകൾ കുടിക്കുന്നതോ വേനൽക്കാലത്ത് ഉത്തമം; അറിയാം
ജ്യൂസ് രൂപത്തിലാക്കി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. ഇത് പ്രമേഹമുള്ളവർക്ക് ദോഷം ചെയ്യും.
ഫ്രഷ് ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. കാരണം ഇവയിൽ ധാരാളം പഞ്ചസാര അടങ്ങിയിരിക്കുന്നു. കൃത്രിമ ഫ്ലേവറുകളും ചേർക്കാൻ സാധ്യതയുണ്ട്.
പഴങ്ങൾ കഴിക്കുമ്പോൾ വിറ്റാമിനുകളും ധാതുക്കളും ലഭിക്കും. എന്നാൽ, ജ്യൂസ് രൂപത്തിൽ കഴിക്കുമ്പോൾ പോഷനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.
പഴങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ, ജ്യൂസിൽ നാരുകൾ കുറവായിരിക്കും.
ജ്യൂസുകളിലെ അമിതമായ പഞ്ചസാര ക്രമേണ പല്ലുകളുടെ ആരോഗ്യം മോശമാക്കും. പഴങ്ങൾ തനത് രൂപത്തിൽ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും.