Gajakesari Rajayog 2023: മണിക്കൂറുകൾക്കുള്ളിൽ ഗജകേസരിയോഗം; ഈ 4 രാശിക്കാർക്ക് വൻ പുരോഗതിയും സാമ്പത്തിക നേട്ടവും
Jupiter Moon Conjunction: ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സഞ്ചരിക്കാറുണ്ട്. ഇത്തരം സംക്രമണത്താൽ മംഗളകരമായ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നാൽ ചിലപ്പോൾ അശുഭകരമായ യോഗങ്ങളും ഉണ്ടാകും. ഈ സംക്രമണം മനുഷ്യ ജീവിതത്തേയും ഭൂമിയേയും സ്വാധീനിക്കാറുണ്ട്. ഇപ്പോഴിതാ ഏതാനും മണിക്കൂറുകൾക്ക് ശേഷം അതായത് ഏപ്രിൽ 17 ന് ഗജകേസരി രാജയോഗം രൂപപ്പെടാൻ പോകുകയാണ്. ചന്ദ്രനും വ്യാഴവും കൂടിച്ചേർന്ന് മീനരാശിയിൽ ഈ രാജയോഗം സൃഷ്ടിക്കും. ഇത് വളരെ ശുഭകരവും ശക്തവുമായ യോഗമാണ്. ഈ യോഗം ചില രാശികളിൽ ശുഭഫലം നൽകും. ഇതിലൂടെ ഇവർക്ക് പുരോഗതിയും സാമ്പത്തിക നേട്ടങ്ങലും ഉണ്ടാകും. ഏതൊക്കെയാണ് ആ രാശികൾ എന്നറിയാം...
കന്നി (Virgo): ഗജകേസരി യോഗം രൂപപ്പെടുന്നത് കന്നി രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. കാരണം കന്നി രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ ഒരു പുതിയ ജോലി ആരംഭിക്കാൻ സാധ്യത. പങ്കാളിത്തത്തിൽ വിജയം ഉണ്ടാകും. അവിവാഹിതരായവർക്ക് നല്ല ബന്ധങ്ങൾ വരാം. ദാമ്പത്യ ജീവിതത്തിൽ പുരോഗതിയുണ്ടാകും.
കർക്കടകം (Cancer): ഗജകേസരി രാജയോഗം കർക്കടക രാശിക്കാർക്ക് വളരെ സുഖകരവും ഗുണകരവുമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതുകൊണ്ടാണ് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാവുക. ഈ സമയം ഇവർക്ക് സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. മംഗളകരമായ ഏത് ജോലിയും വീട്ടിൽ നടക്കാം, സമൂഹത്തിൽ ആദരവ് വർദ്ധിക്കും.
മിഥുനം (Gemini): ചന്ദ്രനും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുന രാശിക്കാർ സുവർണ്ണ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. ബിസിനസിൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും, ജീവിത പങ്കാളിക്ക് സ്ഥാനക്കയറ്റമുണ്ടാകും, എല്ലാ മേഖലയിലും വൻ പുരോഗതി കൈവരിക്കാൻ കഴിയും.
ഇടവം (Taurus): ഗജകേസരി രാജയോഗത്തിലൂടെ ഇടവ രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ രാജയോഗം നിങ്ങളുടെ വരുമാനം, ലാഭം എന്നീ ഭാവനങ്ങളിലാണ് രൂപപ്പെടാൻ പോകുന്നത്. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വളരെയധികം വർദ്ധിക്കും. ഇതുമാത്രമല്ല സന്താന സുഖവും, സന്താനങ്ങളുടെ പുരോഗതിയും ഉണ്ടാകും. വിദേശത്ത് നിന്ന് നേട്ടമുണ്ടാകും. ഇറക്കുമതി-കയറ്റുമതി ബിസിനസ് ഉണ്ടെങ്കിൽ,ഗജകേസരി യോഗത്തിലൂടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. നിങ്ങൾക്ക് എല്ലാ ഭൗതിക സുഖങ്ങളും ഈ സമയം ആസ്വദിക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)