Gajakesari Yoga 2025 : 12 വർഷത്തിന് ശേഷം ഗജകേസരി രാജയോഗം; ഇവർക്ക് ലഭിക്കും സൗഭാഗ്യ പെരുമഴ!
Guru Chandra Yuti 2025: വേദ കലണ്ടർ അനുസരിച്ച്, വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സംയോഗത്തിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും. അതിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ തെളിയും. 2025 ൽ ഭാഗ്യം മാറിമറിയുന്ന ആ രാശികൾ ഏതൊക്കെ അറിയാം...
Gajakesari Yoga 2025: ജ്യോതിഷമനുസരിച്ച് 2025 ൽ വ്യാഴം മൂന്ന് രാശികളിലൂടെ സഞ്ചരിക്കും. വ്യാഴം 2025 മെയ് 14 വരെ ഇടവ രാശിയിലായിരിക്കും ശേഷം മിഥുന രാശിയിലേക്ക് പ്രവേശിക്കും.
ഇതിലൂടെ 12 വർഷത്തിന് ശേഷം മിഥുനത്തിൽ വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സംയോഗം നടക്കും. അതിലൂടെ ഗജകേസരി യോഗമുണ്ടാകും. ശേഷം ഒക്ടോബറിൽ വ്യാഴം കർക്കടകത്തിലേക്ക് നീങ്ങുകയും തുടർന്ന് ഡിസംബറിൽ മിഥുന രാശിയിലേക്ക് മടങ്ങിയെത്തുകയും ചെയ്യും.
ഈ സംക്രമണത്തിലൂടെ ചില രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികളെ അറിയാം...
മിഥുനം (Gemini): ഗജകേസരി രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ. ഈ സമയത്ത് ഇവർക്ക് ഒരു മതപരമായ അല്ലെങ്കിൽ മംഗളകരമായ സ്ഥലത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ബുദ്ധിപരമായ കഴിവിൻ്റെയും കാര്യക്ഷമതയുടെയും പ്രയോജനം ലഭിക്കും, കരിയറിൽ വിജയം, സംസാരത്തിൻ്റെ സ്വാധീനം വർദ്ധിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.
കന്നി (Virgo): ഗജകേസരി രാജയോഗത്തിൻ്റെ രൂപീകരണത്തിലൂടെ ഇവർക്ക് അനുകൂല നേട്ടങ്ങൾ ലഭിക്കും. തൊഴിൽ രഹിതർക്ക് ജോലി, വിദ്യാഭ്യാസ രംഗത്ത് വിജയം, വാഹനങ്ങളും വസ്തുവകകളും വാങ്ങാന്നയോഗം, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, ആസൂത്രിത പദ്ധതികൾ വിജയിക്കും.
തുലാം (Libra): ഈ യോഗം ഇവർക്ക് വാൻ നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ ഇവർക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാണ് യോഗം, ബഹുമാനം വർധിക്കും, ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. ബിസിനസുകാർക്ക് നല്ല ലാഭം നേടാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)