Gajalakshmi Rajayog 2023: ഹോളിക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലക്ഷ്മീ കൃപയാൽ ലഭിക്കും അപാര സമ്പത്ത്!
2023 ഏപ്രിൽ 22 ന് വ്യാഴം മേടത്തിൽ പ്രവേശിക്കുന്നതോടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. ഇത് ഹോളിക്ക് ശേഷമാണ് രൂപംകൊള്ളുന്നത്. ഈ സമയത്ത് ചില രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹവും ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം.
മേടം (Aries): ഗജലക്ഷ്മി രാജയോഗം മേടം രാശിക്കാരുടെ കരിയറിൽ പ്രത്യേക ഫലങ്ങളും മാറ്റങ്ങളും കൊണ്ടുവരും. ഈ രാശിക്കാർ അവരുടെ കരിയറിൽ പുതിയ ഉയരങ്ങൾ കൈവരിക്കും. ജോലി, ബിസിനസ്സ്, കുടുംബാന്തരീക്ഷം എന്നിവയിൽ സന്തോഷകരവും ശുഭകരമായ ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. അതിനാൽ ജോലിയിൽ ഒരു തരത്തിലും അലസത കാണിക്കരുത്. കുട്ടികളെ സംബന്ധിച്ച് നല്ല വാർത്തകൾ ലഭിക്കും. ഇതോടൊപ്പം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, ഭൂമിയും വസ്തുവകകളും വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് കണ്ടശനിയുടെ അപഹാരം അവസാനിച്ചിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, വ്യാഴത്തിന്റെ മാറ്റവും ഗജലക്ഷ്മീ രാജയോഗവും മൂലം നിങ്ങളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കും, അതുപോലെ തന്നെ പുതിയ വരുമാന മാർഗ്ഗങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകും. പഴയ മാർഗങ്ങളിലൂടെയും ഇവർക്ക് ധനവർഷം ഉണ്ടാകും. ഈ സമയം ഇവർക്ക് നിക്ഷേപത്തിന് അനുയോജ്യ സമയമാണ്, നിങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ വിഷമിക്കാതെ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. വ്യാഴത്തിന്റെ മാറ്റത്താൽ ഗൃഹത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുകയും കുടുംബജീവിതം സന്തോഷകരമാവുകയും ചെയ്യും.
ധനു (Sagittarius): ധനു രാശിക്കാർക്ക് ഏഴര ശനിയുടെ അപഹാരം പൂർണ്ണമായും അവസാനിച്ചിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഗജലക്ഷ്മി രാജയോഗം നിങ്ങൾക്ക് വളരെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിന് തുടക്കം കുറിക്കാൻ പറ്റിയ സമയമാണ്. യാത്രാ ഗുണമുണ്ടാകും. ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)