Ganesh Chaturthi 2023: ഗണേശ ചതുർത്ഥി 2023: ഇന്ത്യയിൽ സന്ദർശിക്കേണ്ട അഞ്ച് ഗണപതി ക്ഷേത്രങ്ങൾ
മുക്തീശ്വര ക്ഷേത്രം തമിഴ്നാട്ടിലെ ഈ ഘടനയിലുള്ള ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ടതാണ്. തിലതർപ്പണപുരിക്കടുത്താണ് സീതലപതി മുക്തീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിവിനായക എന്നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് നൽകിയിരിക്കുന്ന നാമം.
ഗണപതിയുടെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. ഈ ക്ഷേത്രം സന്ദർശിക്കുന്നത് വിഘ്നങ്ങൾ അകറ്റി ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
മഹാരാഷ്ട്രയിലെ പൂനെയിലാണ് ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഏറ്റവും പഴയ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് രൺതംബോർ ക്ഷേത്രം. ലോകത്തിലെ ആദ്യത്തെ വിനായക ക്ഷേത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിലെ ഈ ഗണേശ ക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് 6500 മീറ്റർ ഉയരത്തിലാണ്.