Uttarakhand Glacier Break: 10 മൃതദേഹങ്ങൾ കണ്ടെത്തി, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു വീണാണ് വന്‍ അപകടം ഉണ്ടായത്. ഇതിനെ തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകരുക്കയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് 100 -150 ആളുകളെ കാണാതായിട്ടുണ്ട്. 10 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വ്യോമസേനയും ഐടിബിപി ഉദ്യോഗസ്ഥരും കരസേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്. എൻഡിആർഎഫിന്റെ സംഘവും ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരും.
വെള്ളപ്പൊക്കം ഉണ്ടായ തപോവനിലും റെനി പ്രദേശത്തും ഉണ്ടായ നാശനഷ്ടങ്ങൾ ഐടിബിപി ഉദ്യോഗസ്ഥർ വിലയിരുത്തുന്നു
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ചമോലിയിലെ തപോവൻ പ്രദേശത്തെ റെനി ഗ്രാമത്തിനടുത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു
അപകടം മൂലം പൂർണ്ണമായും അടഞ്ഞ തപോവൻ ടണൽ തുറക്കാൻ ഐടിബിപി ഉദ്യോഗസ്ഥർ ശ്രമിക്കുന്നു
ചമോലിയിലെ തപോവൻ ഡാമിനടുത്തുള്ള ടണലിൽ കുടുങ്ങി പോയവരെ രക്ഷപെടുത്താനായി ശ്രമം തുടരുന്നു
ചമോലിയിലെ തപോവൻ ഡാമിനടുത്തുള്ള ടണലിൽ കുടുങ്ങി പോയവരെ രക്ഷപെടുത്താനായി ശ്രമം തുടരുന്നു