Glenn Maxwell: ഇന്ത്യന്‍ സുന്ദരി വിന്നിയുമായി (Vini Raman) പ്രണയത്തിലാണ് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ ( Glenn Maxwell)... വൈറലായി ഫോട്ടോസ്

Mon, 22 Feb 2021-9:23 pm,

 

ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍  ഗ്ലെന്‍ മാക്സ്വെല്‍ ( Glenn Maxwell) ഇന്ത്യന്‍ സുന്ദരി  വിന്നി രമണുമായുള്ള  (Vini Raman)  വിവാഹനിശ്ചയ വാർഷികം ആഘോഷിക്കുകയാണ്. 

ആ അവസരത്തില്‍  ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് തന്‍റെ പ്രതിശ്രുത വധുവിന്  വളരെ പ്രത്യേക സന്ദേശം എഴുതിയിരിയ്ക്കുകയാണ്  ഗ്ലെന്‍ മാക്സ്വെല്‍ ( Glenn Maxwell)

ഒരു വര്‍ഷം  മുന്‍പാണ് ആ സാഹസത്തിന് താന്‍ മുതിര്‍ന്നത്  എന്ന് വിവാഹനിശ്ചയത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. 

താനും വിന്നിയും തമ്മിലുള്ള  വിവാഹനിശ്ചയം കഴിഞ്ഞതായും  ഉടൻ വിവാഹിതരാകുമെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്ലെൻ മാക്‌സ്‌വെൽ  ( Glenn Maxwell) ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ  വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍  ആചാര പ്രകാരവും  ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു

വിന്നിയെ  വിവാഹം കഴിയ്ക്കുന്നതോടെ  ഇന്ത്യൻ വംശജയായ ഒരു പെൺകുട്ടിയെ തന്‍റെ മണവാട്ടിയാക്കുന്ന   ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ കളിക്കാരനാകും  ഗ്ലെൻ മാക്‌സ്‌വെൽ  ( Glenn Maxwell)

മാനസിക നില വഷളായതിനെതുടര്‍ന്ന് ഗ്ലെൻ മാക്‌സ്‌വെൽ  ( Glenn Maxwell) ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള എടുത്തിരിയ്ക്കുകയാണ്. തന്‍റെ  മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത് വിന്നിയാണ് എന്ന്  മാക്സ്വെൽ വെളിപ്പെടുത്തിയിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link