Garuda Purana: ഇത്തരക്കാരോടൊപ്പം ലക്ഷ്മി ദേവി ഒരിക്കലും തങ്ങില്ല

Fri, 14 Jan 2022-2:08 pm,

ഗരുഡപുരാണം അനുസരിച്ച് മനുഷ്യർ രാത്രിയിൽ ഓർക്കാതെപോലും തൈര് കഴിക്കരുത് എന്നാണ്. തൈര് ആരോഗ്യത്തിന് നല്ലതാണെങ്കിലും രാത്രിയിൽ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

പണക്കാർ മറ്റുള്ളവരെ അപമാനിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഗരുഡപുരാണം അനുസരിച്ച് അങ്ങനെ ചെയ്യുന്നത് ഒരുതരം പാപമാണ്. ഇത് ചെയ്യുന്നവരോ അല്ലെങ്കിൽ സമ്പത്തിൽ അഹങ്കരിക്കുന്നവരോ ആയവരുടെ അടുത്ത് നിന്നും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി പടിയിറങ്ങും.  

ഗരുഡപുരാണം അനുസരിച്ച് പണത്തോട് അത്യാഗ്രഹമുള്ള ആളുകൾക്ക് ഒരിക്കലും സന്തോഷിക്കാൻ കഴിയില്ലയെന്നാണ്. ഇതുകൂടാതെ മറ്റുള്ളവരുടെ സമ്പത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ഒരു ജന്മത്തിലും സംതൃപ്തി ലഭിക്കില്ല.

ഗരുഡപുരാണം അനുസരിച്ച് മറ്റുള്ളവരെ നിന്ദിക്കുന്നതും വിമർശിക്കുന്നതും പാപമാണ് എന്നാണ്. ഒരു വ്യക്തി എപ്പോഴും തന്റെ ജോലിയിൽ ശ്രദ്ധാലുവായിരിക്കണം. അല്ലാത്തപക്ഷം ജീവിതത്തിൽ വിജയിക്കാൻ കഴിയില്ല.

ഗരുഡപുരാണം അനുസരിച്ച് എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കണം എന്നാണ്. കാരണം ഇത് ചെയ്യാത്ത വ്യക്തിയുടെ ജീവിതത്തിൽ എപ്പോഴും പണത്തിന്റെ കുറവുണ്ടാകും. ഇത്തരക്കാരുടെ കൂടെ ഒരു നിമിഷം പോലും ലക്ഷ്മി ദേവി തങ്ങില്ലയെന്നും ഗരുഡപുരാണത്തിൽ പറയുന്നുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link