Mangal Gochar 2023: ചൊവ്വയുടെ രാശിമാറ്റം വരുന്ന 50 ദിവസം ഈ 5 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!
ചൊവ്വ സംക്രമം 5 രാശിക്കാരുടെ ഭാഗ്യം അടുത്ത 50 ദിവസത്തേക്ക് മിന്നിക്കും. ഇവർ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കുകയും സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും നേടുകയും ചെയ്യും. ആ 5 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മിഥുനം (Gemini): കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം മിഥുന രാശിക്കാർക്ക് ഗുണം ചെയ്യും. ഇവർ ഈ സമയം തൊഴിൽ-വ്യാപാരത്തിൽ പുരോഗതി കൈവരിക്കും. ഇതോടൊപ്പം തന്നെ വൻ സമ്പത്ത് ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.
കർക്കടകം (Cancer): ചൊവ്വ സംക്രമം മൂലം വിദ്യാർത്ഥികളുടെ ഏകാഗ്രത വർദ്ധിക്കും. ജോലി ചെയ്യുന്നവരുടെ തൊഴിൽ നില ശക്തമാകും. ധനനേട്ടം ഉണ്ടാകും. മൊത്തത്തിൽ ഈ ട്രാൻസിറ്റ് അനുകൂലമാണെന്ന് തെളിയും.
തുലാം (Libra): ചൊവ്വയുടെ രാശിമാറ്റം ഇവർക്ക് ജോലിയിൽ ശബള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തും എന്നാൽ നിങ്ങളുടെ ബുദ്ധിശക്തിയാൽ നിങ്ങൾക്ക് അവരെ പരാജയപ്പെടുത്താൻ കഴിയും.
മകരം (Capricorn): ചൊവ്വ സംക്രമത്തിന്റെ സ്വാധീനം മൂലം മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലിയിൽ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും, സഹപ്രവർത്തകർ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകാൻ സാധ്യത.
മീനം (Pisces): ചൊവ്വയുടെ രാശി മാറ്റം കാരണം മീന രാശിക്കാർക്ക് സാമ്പത്തിക ഗുണം ലഭിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. നിങ്ങൾക്ക് പുതിയ തൊഴിൽ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)