Shukra Gochar 2023: വെറും 4 ദിവസത്തിനുള്ളിൽ ഭാഗ്യം മാറിമറിയും, ശുക്ര കൃപയാൽ ലഭിക്കും വൻ ധനവർഷം!

Wed, 08 Mar 2023-6:22 pm,

ഇപ്പോഴിതാ 4 ദിവസങ്ങൾക്ക് ശേഷം അതായത് മാർച്ച് 12 ന് ശുക്രൻ മേടരാശിയിൽ പ്രവേശിക്കും.  ഇത് 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ.  

മേടം (Aries): ശുക്രന്റെ സംക്രമം മേട രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.  ഇതിലൂടെ മേട രാശിയിൽ രാഹുവിന്റെയും ശുക്രന്റെയും സംയോഗം ഉണ്ടാകും.  അത് വാലേ ശുഭകരമായിരിക്കും.  ജീവിത പങ്കാളിയിൽ നിന്നും സന്തോഷം ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും, വരുമാനം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ ജോലി തുടങ്ങാൻ നല്ല സമയമാണ്, അതുപോലെ ജോലി ചെയ്യുന്നവർക്കും സമയം നല്ലതാണ്.

മിഥുനം (Gemini): ശുക്രന്റെ സംക്രമം മിഥുനരാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും പ്രത്യേകിച്ച് പണത്തിന്റെ കാര്യത്തിൽ സ്ഥിതി ശക്തമാകും. വിദേശത്തുനിന്നും ധനലാഭം ലഭിക്കും. നിങ്ങളുടെ വീട്ടിൽ മംഗളകരമായ കാര്യങ്ങൾ ഈ സമയത്ത് നടക്കാം. ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. പ്രണയ ജീവിതത്തിലും പങ്കാളികൾക്കിടയിൽ സ്നേഹം വർദ്ധിക്കും.

 

മകരം (Capricorn): ശുക്രന്റെ രാശി മകരം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇവരുടെ ഭാഗ്യം തെളിയിക്കും, ജീവിതത്തിൽ  പുരോഗതിയുണ്ടാകും.  ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. വസ്തുവകകൾ വാങ്ങാൻ യോഗം.  പുതിയ കാർ വാങ്ങാനും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link