Surya Gochar: വരുന്ന ഒരു മാസത്തേക്ക് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?
Surya Rashiparivartan: ജ്യോതിഷപ്രകാരം സൂര്യൻ മാർച്ച് 14 വ്യാഴാഴ്ച രാശി മാറി മീന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. വരുന്ന ഒരു മാസത്തേക്ക് ഇവിടെ തുടരും.
സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ തൻ്റെ രാശിയിൽ മാറ്റം വരുത്തുമ്പോഴെല്ലാം, ഭൂമിയിലുള്ള എല്ലാ രാശികളിലും അതിന്റെ സ്വാധീനം ഉണ്ടാകും.
സൂര്യന്റെ മീനത്തിലേക്കുള്ള പ്രവേശനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സൂര്യൻ രാശി മാറുന്നതോടെ ശനിയുമായുള്ള അശുഭകരമായ യോഗം അവസാനിക്കും. സൂര്യന്റെ ഈ മാറ്റം ആർക്കൊക്കെ നേട്ടങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം...
ഇടവം (Taurus): സൂര്യന്റെ രാശിമാറ്റം ഈ രാശിക്കാരുടെ തൊഴിലിലും ബിസിനസിലും പുരോഗതിയുണ്ടാക്കും. നിങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും, ജോലിയിൽ വിജയം കൈവരിക്കും, ചില പ്രധാന ജോലികൾ സമയത്തുതന്നെ പൂർത്തിയാക്കും.
മിഥുനം (Gemini): ഈ രാശിക്കാർക്കും ഈ സമയം തൊഴിൽരംഗത്ത് പുരോഗതിക്ക് സാധ്യത. ഒരു യാത്ര പോകാണ് യോഗം. ഈ സമയം ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, സമ്പത്ത് വർദ്ധിക്കും.
കന്നി (Virgo): ഈ സമയം ഈ രാശികകർക്കും സമ്പത്തും ഐശ്വര്യവും സ്ഥാനമാനങ്ങളും സന്തോഷവും ലഭിക്കും. നിങ്ങളുടെ ഖജനാവ് നിറയ്ക്കാൻ കഴിയുന്ന പുതിയ വരുമാന സ്രോതസ്സുകൾ തെളിയും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും, ജനങ്ങളുടെ ഇടയിലെ ആകർഷണ കേന്ദ്രമായിരിക്കും, തർക്കവിഷയങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.
ധനു (Sagittarius): ഈ സമയം ഇവരുടെ വരുമാനം വർദ്ധിക്കും, കടബാധ്യതയിൽ നിന്ന് മോചനം, കരിയറിൽ മികച്ച വിജയം, പ്രണയ ജീവിതം നല്ലതായിരിക്കും, വീട്ടിൽ സന്തോഷത്തിൻ്റെ അന്തരീക്ഷം ഉണ്ടാകും. കുട്ടികളിൽ നിന്നും സന്തോഷം ലഭിക്കും
മകരം (Capricorn): സൂര്യൻ്റെ സംക്രമം മകരം രാശിക്കാരുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾക്ക് തുടക്കമാകും. വ്യവസായികൾക്ക് നേട്ടമുണ്ടാകും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, ചെലവുകൾ നിയന്ത്രിക്കുന്നതിൽ നിങ്ങൾ വിജയിക്കും, എല്ലാ വെല്ലുവിളികളും തരണം ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)