Surya-Shani Yuti 2024: ഒരേ രാശിയിൽ സൂര്യ-ശനി സംയോഗം; ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും ഒപ്പം പുരോഗതിയും!

Sat, 17 Feb 2024-10:14 am,

ഏതൊരു ഗ്രഹവും ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ അവിടെ നിലവിലുള്ള ഗ്രഹവുമായി ഒരു കൂടിച്ചേരൽ ഉണ്ടാക്കും.   ഈ ഗ്രഹങ്ങളുടെ സംയോജനം ചില രാശിക്കാർക്ക് ശുഭകരവും മറ്റുള്ളവർക്ക് അശുഭകരവുമായിരിക്കും. 

ഫെബ്രുവരി 13 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ തൻ്റെ രാശിചക്രം മാറി.  സൂര്യൻ മകരം രാശിയിൽ നിന്നും ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു.  ശനി കുംഭ രാശിയിൽ ഇതിനകം തന്നെയുണ്ട്. 

സൂര്യനും ശനിയും ശത്രു ഗ്രഹങ്ങളാണെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. എന്നാൽ ഒരേ രാശിയിൽ ഇ രണ്ട് ഗ്രഹങ്ങൾ എത്തുമ്പോൾ ചില രാശിക്കാർക്കും വൻ നേട്ടങ്ങൾ ഉണ്ടാകും.  അത് ഏതൊക്കെ രാശിക്കാർ അറിയാം...

മേടം (Aries):  ജ്യോതിഷ പ്രകാരം ശനി-സൂര്യ കൂടിച്ചേരൽ മേടം രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ സമയത്ത് മേടക്കാർക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലിയുള്ളവർക്ക് പ്രമോഷൻ സാധ്യത.  ചില ആളുകൾ പുതിയ ബിസിനസ്സിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ യാദൃശ്ചികത അവർക്ക് വളരെ ശുഭകരമായി മാറും. ഈ രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം ഉണ്ടാകും. ജോലി വിപുലീകരിക്കാനുള്ള അവസരവും ഉണ്ടാകും. വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും.

മിഥുനം (Gemini):  വൈദിക ജ്യോതിഷം അനുസരിച്ച് കുംഭ രാശിയിൽ സൂര്യനും ശനിയും സംയോജിക്കുന്നത് മിഥുന രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. തൊഴിൽ ചെയ്യുന്നവർക്ക് ഇത് വളരെ നല്ല സമയമാണ്. ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. രാഷ്ട്രീയ രംഗത്ത് ഒരു കരിയർ ഉണ്ടാക്കാൻ ചിന്തിക്കുന്നവർക്ക് ഇത് മികച്ച സമയം. കരിയറിൽ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇത് മനസ്സിനെ വ്യതിചലിപ്പിക്കും. എന്നാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, പ്രശ്നം ഉടനെ പരിഹരിക്കപ്പെടും.

കർക്കടകം (Cancer):  ജ്യോതിഷ പ്രകാരം ശനി സൂര്യ സംയോഗം കർക്കടക രാശിയിലുള്ളവർക്ക് അനുകൂലമായിരിക്കും. വീട്ടിൽ സന്തോഷത്തിൻ്റെ അന്തരീക്ഷം ഉണ്ടാകും. വിദ്യാഭ്യാസ മേഖലയിൽ ഒരു കരിയർ ഉണ്ടാക്കാൻ ചിന്തിക്കുന്നവർക്ക് ഈ സമയം അനുകൂലം. തൊഴിലുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.

 

തുലാം (Libra):  തുലാം രാശിക്കാർക്ക് ഈ സമയം വളരെ ശുഭകരവും ഫലദായകവുമായിരിക്കും. സൂര്യഭൻ്റെ അനുഗ്രഹത്താൽ സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. വീട്ടിൽ മംഗളകരമായ ചില പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കും.  ആരോഗ്യ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link