Rahu Transit 2023: രാഹു സംക്രമത്തിൽ ഈ രാശിക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടം ഉറപ്പ്

Sun, 26 Feb 2023-7:14 am,

മിഥുനം: മിഥുന രാശിക്കാർക്ക് രാഹുവിന്റെ സംക്രമത്തിൽ നിന്ന് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതിക്ക് പുതിയ വഴികൾ തെളിയും. അത് സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും കാരണമാകും. 

 

കന്നി: കന്നി രാശിക്കാർക്ക് രാഹുവിന്റെ രാശി മാറ്റം വളരെ ഗുണകരമാണ്. പങ്കാളിത്തത്തോടെ ചെയ്യുന്ന എല്ലാ പ്രവൃത്തികളും വിജയിക്കുകയും വലിയ സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്യും. ഒരു പുതിയ ബിസിനസ് അല്ലെങ്കിൽ സംയുക്ത സംരംഭം തുടങ്ങാൻ അനുകൂല സമയമാണിത്.

 

കുംഭം: രാഹു സംക്രമിക്കുന്നത് കുംഭ രാശിക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കും. അപ്രതീക്ഷിതമായ ധനലാഭം മൂലം ജീവിതം സന്തോഷകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ സമയം വ്യാപാരികൾക്ക് വളരെ അനുകൂലമാണ്.

 

മീനം: രാഹു മേടത്തിൽ നിന്ന് മീനം രാശിയിലേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിൽ, മീനം രാശിക്കാർക്ക് വളരെയധികം സമ്പത്ത് ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപത്തിനുള്ള ഏറ്റവും നല്ല സമയമായിരിക്കും ഇത്. ശാരീരിക ആരോഗ്യം മെച്ചപ്പെടും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link