Planet Transit: ഈ രാശിക്കാർക്ക് ഒക്ടോബർ 2 മുതൽ സുവർണ്ണകാലം; കാരണം ഈ ഗ്രഹ സംക്രമണം

Sat, 23 Sep 2023-5:21 pm,

ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹങ്ങളുടെയും രാശിചക്രത്തിലെ മാറ്റം മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു. ഒക്‌ടോബർ ആദ്യവാരം പല ഗ്രഹങ്ങളും രാശി മാറും. അതിൽ സന്തോഷത്തിനും സമ്പത്തിനും ഐശ്വര്യത്തിനും കാരണമായ ശുക്രനും മറ്റൊരു രാശിയിൽ പ്രവേശിക്കും.

ജ്യോതിഷ കലണ്ടർ പ്രകാരം ഒക്ടോബർ 2ന് പുലർച്ചെ 1:02 ന് ശുക്രൻ ചിങ്ങത്തിൽ പ്രവേശിക്കും. ഇതിനുശേഷം നവംബറിൽ ചിങ്ങം രാശിയിൽ നിന്ന് മാറി കന്നിരാശിയിൽ പ്രവേശിക്കും. ഒക്ടോബറിലെ ശുക്രന്റെ സംക്രമം ഏതൊക്കെ രാശിക്കാർക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് നോക്കാം...

കർക്കടകം - കർക്കടകം രാശിക്കാർക്ക് കരിയറിൽ സുവർണ്ണാവസരം ലഭിക്കും. ഇക്കാലയളവിൽ സ്ഥാനക്കയറ്റത്തോടൊപ്പം വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവരുടെ കാത്തിരിപ്പ് അവസാനിച്ചേക്കാം. പണത്തിന്റെ വരവിന് പുതിയ വഴികൾ തുറക്കും. സമ്പാദ്യത്തിലും നിങ്ങൾ വിജയിക്കും. കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം.

കന്നി - കന്നിരാശിക്കാർക്ക് എല്ലാ മേഖലകളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും. ഈ കാലയളവിൽ ഭാഗ്യം നിങ്ങൾക്കൊപ്പം ഉണ്ടാകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കരിയറിൽ പുതിയ നേട്ടങ്ങൾ കൈവരിക്കും. ഏതു ജോലിയിൽ കൈ വെച്ചാലും അതിൽ വിജയം കൈവരിക്കും. സാമ്പത്തിക ലാഭത്തിലും ഈ സമയം നല്ലതായിരിക്കും.

വൃശ്ചികം - ശുക്രന്റെ സംക്രമകാലം വൃശ്ചിക രാശിക്കാർക്ക് ഒരു അനുഗ്രഹമാണ്. ഈ കാലയളവിൽ നിങ്ങൾക്ക് പണം സമ്പാദിക്കാൻ കഴിയും. പുതിയ മാർഗങ്ങളിലൂടെയും പണമെത്തും. യാത്രകളിൽ നേട്ടമുണ്ടാകും. സാഹചര്യങ്ങൾ അനുകൂലമാകും. ധനസ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് പുതിയ അവസരങ്ങൾ നേരിടാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link