Malayalam Astrology: ഈ രാശിക്കാർക്കെല്ലാം ഇനി സുവർണ്ണകാലം, രാശി മാറ്റങ്ങൾ അറിയാം

Thu, 14 Mar 2024-9:01 am,

ജ്യോതിഷ പ്രകാരം എല്ലാ മാസവും ഗ്രഹങ്ങൾ നിശ്ചിത സമയത്ത് തങ്ങളുടെ രാശി മാറും. സൂര്യൻ ഇന്ന് (മാർച്ച്-14) മീനം രാശിയിൽ പ്രവേശിക്കും. ശേഷം ഏപ്രിലിൽ സൂര്യൻ മേടരാശിയിലേക്കും കടക്കും. വ്യാഴം ഇതിനകം മേടരാശിയിൽ തുടരുന്നതിനാൽ സൂര്യൻ പ്രവേശിക്കുമ്പോൾ ഉടൻ സൂര്യൻ്റെയും വ്യാഴത്തിൻ്റെയും സംയോജനം  ഇവിടെയുണ്ടാവും.

 

 12 വർഷത്തിന് ശേഷമാണ് ഇത്തരമൊരു സംയോജനം ഉണ്ടാവുന്നത്. ചില രാശിക്കാർക്ക് ഈ കാലയളവിൽ  മികച്ച ഫലങ്ങൾ ഉണ്ടാവും. ഏതൊക്കെ രാശിക്കാർക്കാണ് ഇതു വഴി ഗുണം എന്ന് പരിശോധിക്കാം.

ചിങ്ങം രാശിക്കാർക്ക് സൂര്യ- വ്യാഴ സംയോജനം ശുഭകരമായേക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പിന്തുണ ലഭിക്കും. ജീവിതത്തിൽ ആകെ പോസിറ്റിവിറ്റി നിറഞ്ഞതായി അനുഭവപ്പെടും. വിദ്യാർത്ഥികൾക്കും ഇത് നല്ല സമയമാണ്. 

മിഥുനം രാശിക്കാർക്ക് സൂര്യ- വ്യാഴ സംയോജനം മംഗളകരമായ നേട്ടങ്ങൾ നൽകും. പുതിയ വരുമാന മാർഗങ്ങൾ ഇതുവഴി നിങ്ങൾക്ക് തുറക്കാൻ സാധിക്കും. ഈ സമയത്ത്, ഏത് ജോലിയിലും നിങ്ങൾക്ക് കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. കഴിവിൻ്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കരിയറിൽ വിജയം നേടാനാവും. ജീവിത പങ്കാളിയുമായുള്ള ബന്ധം ഇക്കാലയളവിൽ മികച്ചതായിരിക്കും.

മേടം രാശിയിലാണ് സൂര്യ- വ്യാഴ സംയോജനം രൂപപ്പെടുന്നു. മേടം രാശിക്കാർക്ക് ഈ സമയം വളരെ അധികം ഗുണം ചെയ്യുന്ന സമയമാണ്. സൂര്യൻ്റെയും വ്യാഴത്തിൻ്റെയും സ്വാധീനം വഴി നിങ്ങൾക്ക് തൊഴിൽ പുരോഗതിക്കുള്ള വഴികൾ തുറക്കും. പ്രണയ ജീവിതം മികച്ചതായിയിരിക്കും. പങ്കാളിയുമായുള്ള ബന്ധവും ദൃഢമാകും. സാമ്പത്തിക സ്ഥിതിയും ഈ കാലയളവിൽ  മികച്ചതായിരിക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link